യുക്മയുടെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്ന ശ്രീ രഞ്ജിത്ത് കുമാർ നിര്യാതനായി .കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു യുക്മയിൽ എത്തിയ അദ്ദേഹം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ നാലു വർഷത്തോളമായി കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ നിരവധി തവണ അപകട ഘട്ടത്തിൽ എത്തിയെങ്കിലും അവയെല്ലാം തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടൻ എല്ലാവര്ക്കും ഒരു അത്ഭുതവും പ്രചോദനവും ആയിരുന്നു.

കടുത്ത ആരോഗ്യ പ്രശ്നങ്ങൾ പോലും വകവയ്ക്കാതെ യുക്മയുടെ സന്തത സഹചാരിയും സർവോപരി മനുഷ്യ സ്നേഹിയുമായിരുന്ന രഞ്ജിത്ത്കുമാറിന്റെ വിയോഗം യുക്മയ്ക് ഒരു തീരാനഷ്ടമാണ്. യുക്മ റീജിണൽ നാഷണൽ കമ്മറ്റികൾ ഒന്നടങ്കം അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും പരേതനോടുള്ള ആദരസൂചകമായി യുക്മയുടെയും പോഷക സംഘടനകളുടെയും എല്ലാ ഔദ്യോഗിക പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നതായി അറിയിക്കുന്നു..

പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ യുക്മയും പങ്കുചേരുന്നു.