SAMSKARIKA VEDI

യുക്മാ സാഹിത്യ മത്സരം-2014

lc യൂ.കെയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി കൂട്ടായ്മയായ യുക്മക്കുവേണ്ടി യുക്മാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് യുക്മാ സാഹിത്യ മത്സരങ്ങൾക്ക് യൂ.കെ മലയാളികൾകളിൽ നിന്നും സംഘടനാ വ്യത്യാസമില്ലാതെ രചനകൾ ക്ഷണിച്ചുകൊള്ളുന്നു. കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ ജൂണിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. ഇരുപത് വയസ്സിന് താഴെയുള്ളവർക്കായി ജൂണിയർ വിഭാഗത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കും. ഇരുപത് വയസ്സും അതിന് മുകളിലുമുള്ളവർക്ക് മേൽ‌ പറഞ്ഞ മൂന്നിനങ്ങളിലും മലയാളത്തിൽ മാത്രമായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. ഒരാൾക്ക് ഒരിനത്തിൽ ഒരു രചന മാത്രമേ സമർപ്പിക്കാവൂ. വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മാ സംഘടിപ്പിക്കുന്ന പ്രൌഡഗംഭീര സദസ്സിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നൽകപ്പെടുന്നതായിരിക്കും.

സവിനയം,

കൺവീനർ,
യുക്മാ സാംസ്കാരിക വേദി.

For more details please click here

 

   samskarika