യുക്മ ഇലക്ഷന്‍ 2017 : വിജ്ഞാപനം പുറത്തിറങ്ങി ; ദേശീയ തെരഞ്ഞെടുപ്പ് ജനുവരി ഇരുപത്തെട്ട് ശനിയാഴ്ച

പ്രിയ യുക്മ നേതാക്കളെ,
യുക്മ അംഗഅസോസിയേഷന്‍ ഭാരവാഹികളെ,

യുക്മയുടെ നിലവിലുള്ള ദേശീയ റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി 2017 ജനുവരിയില്‍ അവസാനിക്കുകയാണ്. ആയതിനാല്‍ യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനാല്‍ പുറപ്പെടുപ്പിക്കുന്നു. അതനുസരി ച്ചു താഴെപ്പറയുന്ന തീയതികളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017

യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017

അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017

റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21st & 22nd January

ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017

16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡിയോഗത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില നിയമങ്ങള്‍ പാസാക്കിയിരുന്നു. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു കഴിഞ്ഞതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന മാര്‍ഗരേഖ എന്ന നിലയില്‍, നീയമാവലി ഭേദഗതികള്‍ ഇനിയും കിട്ടിയിട്ടില്ലാത്ത അസോസിയേഷനുകള്‍ അതാത് റീജിയണല്‍ സെക്രട്ടറി/ പ്രസിഡന്റ് മാരുമായി ബന്ധപ്പെടേണ്ടതാണ്. പ്രസ്തുത ഭേദഗതികളുടെയും, ഈ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍

ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുക്മ നാഷണല്‍ വെബ്‌സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുക ളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീ യതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലു ള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ID card കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെ ടുപ്പിന് നോമിനേഷന്‍ ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ റീജിയന്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ.

അസോസിയേഷനുകള്‍ റീജിയണുകള്‍ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. തെരഞ്ഞടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഈ ഇമെയില്‍ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളില്‍ എത്തിക്കുക എന്നത് റീജിയണല്‍ സെക്രട്ടറിയുടെയും പ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അസ്സോസിയേഷനുകളില്‍നിന്നുള്ള യുക്മ പ്രതിനിധികളുടെ, നിശ്ചിത ഫോമിലുള്ള ലിസ്റ്റ് സമാഹരിച്ചു ദേശീയ ജനറല്‍ സെക്രട്ടറിക്ക് എത്തിക്കേണ്ട ചുമതലയും (secretary.ukma@gmail .com) നിലവിലുള്ള റീജിയണല്‍ സെക്രട്ടറിയോ പ്രസിഡണ്ടോ നിര്‍വഹിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറും ദേശീയ ജനറല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് മാര്‍ഗരേഖകള്‍ കൃത്യമായി പാലിച്ചു നീതിപൂര്‍വമായും സത്യസന്ധമായുമുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു.

യുക്മ ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം,

സജീഷ് ടോം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി

യുക്മ പ്രതിനിധികളുടെ പേരുകള്‍ സമര്‍പ്പിക്കുവാനുള്ള ഫോം ഇതോടൊപ്പം കൊടുക്കുന്നു.

Click Here to Download the Form