യുക്മ ദേശീയ തിരഞ്ഞെടുപ്പ് 28.01.2017 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

യുക്മയുടെ ദേശീയ സമിതിയുടെ യോഗവും 2017 -19 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 28.01.2017 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും.രാവിലെ 10 മുതല്‍ 12.30 വരെയാണ് നിലവിലെ ദേശീയ കമ്മിറ്റിയുടെ അവസാന യോഗം നടക്കുക.

വിലാസം

St. Thomas More’s Church, Horse Shoe Lane
Sheldon, Birmingham – B26 3HU

തുടര്‍ന്ന്‍ ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 6 മണി വരെ യുക്മയുടെ പൊതുയോഗവും 2017 -19 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.പൊതുയോഗത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് ഉച്ച ഭക്ഷണം ഒരുക്കുന്നതാണ്.

യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്‌സൈറ്റില്‍ (www.uukma.org) 2017  ജനുവരി 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികള്‍ക്കാണ് ശനിയാഴ്ചത്തെ വോട്ടെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുവാന്‍ അര്‍ഹതയുള്ളത്.വോട്ടെടുപ്പിന് എത്തുന്ന പ്രതിനിധികള്‍ ആവശ്യമെങ്കില്‍ കാണിക്കുവാന്‍ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ് ഒപ്പം കരുതേണ്ടതാണ്.

വിലാസം

St. Giles Church Hall
149 Church Road, Sheldon
Birmingham – B26 3TT