പ്രിയ സുഹൃത്തെ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി വളര്‍ന്ന യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിഞ്ഞ നാഷണല്‍ ജെനറല്‍ ബോഡി തീരുമാനിച്ച വിവരം താങ്കള്‍ക്ക് അറിവുള്ളതാണല്ലോ.യുക്മയുടെ ഇത്തവണത്തെ കര്‍മപദ്ധതികളില്‍ പ്രധാനപ്പെട്ടതാണല്ലോ യുക്മ ചാരിറ്റി ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ലക്ഷ്യമിട്ടാണ് ചാരിറ്റി ഫൌണ്ടേഷന്‍ രൂപീകൃതമായിട്ടുള്ളത്.യു.കെയില്‍ മരണമടയുന്നവരുടെ കുടുംബത്തെ സഹായിക്കുക, മാരക രോഗങ്ങള്‍ മൂലം വിഷമിക്കുന്നവരെ സഹായിക്കുക,അപകടത്തില്‍ പെടുന്നവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി തുടക്കമിട്ട ചാരിറ്റിയുടെ ഔദ്യോകിക ഉദ്ഘാടനം കഴിഞ്ഞ വര്‍ഷത്തെ യുക്മ ഫെസ്റ്റില്‍ വച്ച് അവയവ ദാനത്തിന്റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കുന്ന ബഹുമാനപ്പെട്ട ചിറമേല്‍ അച്ചന്‍ നിര്‍വഹിക്കുകയുണ്ടായി. അംഗ സംഘടനകളെ ഉള്‍പ്പെടുത്തി ചാരിറ്റി ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന് തുടക്കം കുറിച്ച വിവരം താങ്കളെ സസന്തോഷം അറിയിക്കട്ടെ.യുക്മയുടെ സൗത്ത്‌വെസ്റ്റ്.സൗത്ത്‌ ഈസ്റ്റ്‌ റീജിയനില്‍ ഇക്കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്തരുണത്തില്‍ താങ്കള്‍ പ്രതിനിധീകരിക്കുന്ന സംഘടനയും റീജിയനും യുക്മ ചാരിറ്റിയുടെ പ്രചാരണത്തിന് ആവശ്യമായ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കട്ടെ.റീജിയണല്‍ നേതൃത്വം അംഗ സംഘടനകളിലും അംഗ സംഘടനകള്‍ അംഗങ്ങളിലും യുക്മ ചാരിറ്റിയെക്കുറിച്ച് മതിയായ ബോധവല്‍ക്കരണം നടത്തുമല്ലോ.ചാരിറ്റിയുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും പ്രയോജനം ലഭിക്കുക അതിലെ അംഗങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നത് ഓര്‍മിക്കുമല്ലോ.ആയതിനാല്‍ നിങ്ങളുടെ നിസംഗത മൂലം ആര്‍ക്കെങ്കിലും ലഭിച്ചേക്കാവുന്ന ഒരു കൈത്താങ്ങ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ താങ്കളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.പ്രവചിക്കാന്‍ കഴിയാത്ത നാളെയെക്കുറിച്ച് ആശങ്കപ്പെടാതെ,വിധിയുടെ മുന്‍പില്‍ പകച്ചു നില്‍ക്കാതെ എന്തിനെയും സധൈര്യം നേരിടാനും ഒപ്പം നമുക്കുള്ളതിന്റെ ചെറിയോരോഹരി മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാനുമായി ലക്ഷ്യമിട്ട് നന്മയുടെ ഉറവ വറ്റാത്ത മലയാളി മനസുകളെ തേടുന്ന ഈ ഉദ്യമത്തില്‍ നമുക്കൊരുമിച്ച് കൈകോര്‍ക്കാം.

സ്നേഹപൂര്‍വ്വം

യുക്മ ചാരിറ്റി ഫൗണ്ടേഷന് വേണ്ടി

ട്രസ്റ്റീ ബോര്‍ഡ്

 

Trustee Board Members

1) Mammen Philip ( UUKMA National President)
2) Rojimon Varughese ( UUKMA National Secretary)
3) Alex Varghese ( UUKMA National Treasurer)
4) Adv Francis Mathew
5) Babu Mankuzhi
6) Byju Thomas
7) Varghese Daniel
8) Lalichan George

THIS WAS UUKMA S CONTRIBUTION FOR NEPAL CHARITY /

APPRECIATION LETTER FROM DISASTER

EMERGENCY COMMITTEE UK