പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 110 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.
ചാമ്പ്യൻ അസ്സോസ്സിയേഷൻ 64 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയിന്റുമായി തൊട്ടുപിന്നാലെ കെസിഡബ്ള്യുഎ ക്രോയ്ഡോൺ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റർ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസും കോവൻട്രി കേരള കമ്മ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോൾ ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു ഭാഷാകേസരി പട്ടത്തിനു അർഹനായി.
യുക്മ ദേശീയ കലാമേളയുടെ മത്സരഫലങ്ങളുടെ പൂർണ്ണ രൂപം താഴെ കാണാം…









