യുക്മ വള്ളംകളി ലോക പ്രശസ്തമായ ഓക്സ്ഫോർഡിൽ

യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാമത്‌ മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള കേരളാ പൂരം 2018 ഇത്തവണ ജൂണ്‍ 30ന്‌ നടത്തപ്പെടുന്നത്‌ ലോകപ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡിലാണെന്ന്‌ സംഘാടകസമിതി ചെയര്‍മാര്‍ മാമ്മന്‍ ഫിലിപ്പ്‌ അറിയിച്ചു.   യൂറോപ്പിലാദ്യമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം അയ്യായിരത്തില്പരം ആളുകള്‍ ഇത്‌ വീക്ഷിക്കാനെത്തുകയും ചെയ്തു. റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്‌. സ്ക്കൂള്‍ ഹോളിഡേയ്‌സിന്റെ തുടക്കമായിരുന്നതിനാല്‍ മുന്‍കൂട്ടി നാട്ടില്‍ പോകുന്നതിനായി […]