Youth Initiative – Gain experience of Organising an event

*UUKMA Calls on Young Visionaries to Shape the Future of the National Kalamela*
The UK’s premier celebration of arts and culture, the UUKMA National Kalamela, is throwing open its doors to the next generation of creative leaders. The Union of United Kingdom Malayalee Association (UUKMA) launches its *“Youth Organiser Drive,”* a dynamic campaign inviting passionate young individuals aged 16-25 to step behind the curtain, event management, office management and help orchestrate one of the largest cultural festivals in the UK.
With a 15-year legacy and a network of over 150 member associations, the UUKMA National Kalamela is a powerhouse event that showcases the vibrant tapestry of Malayalee culture through music, dance, drama, and visual arts. But this year, the festival is on *1st November at Cheltenham.* The goal is to inject fresh perspectives, digital-native ideas, and the raw, innovative energy of youth directly into its core planning team.
“This isn’t about fetching coffee or making photocopies,” says Dr Biju Peringathara in charge of Youth initiatives, “This is a hands-on leadership incubator. We believe the future of our community’s culture lies in the hands of our youth. We’re not just asking them to inherit a legacy; we’re challenging them to build upon it. We want their ideas on sustainability, digital engagement, genre-fusion performances, and creating events that resonate with a British-born generation.”
*Why Become a UUKMA National Kalamela Youth Organiser?*
Selected Youth Organisers will gain unparalleled, real-world experience in:
* *Event Mastery:* Direct involvement in large-scale event logistics, artist liaison, stage management, and marketing.
* *Digital & Social Media Strategy:* Lead the charge on social media, Instagram, and YouTube campaigns to build hype and engage a global audience.
* *Creative Curation:* Influence the programming, from discovering underground talent to brainstorming innovative art installations and workshops.
* *Networking:* Connect with established professionals, artists, community leaders, and a nationwide network of peers.
* *Building a Legacy:* Leave your mark on a major UK cultural institution and gain a powerful addition to your CV.
The UUKMA National Kalamela is more than a festival; it’s a cultural home for the Malayalee diaspora in the UK. By joining the organiser team, young people will ensure this home remains relevant, exciting, and truly their own.
*How to Get Involved:*
Young people interested in shaping the future of the National Kalamela are encouraged to step forward. Applications are open now and would be first come first basis.
For more information and to apply, send email to bijupa@yahoo.com, or whatsapp 07904785565
*About UUKMA:*
The United Kingdom Malayalee Association (UUKMA) is the umbrella organisation for Malayalee associations across the UK. For over 15 years, UUKMA has been dedicated to preserving, promoting, and celebrating Malayalee culture, with a network of over 150 member associations. Its flagship event, the National Kalamela, is an annual arts festival that attracts thousands of participants and spectators, showcasing the very best of Keralan heritage and talent on a British stage.
*Adv Eby Sebastian*– UUKMA National President
*Jayakumar Nair* – UUKMA National General Secretary
*Raymol Nidhiry* – UUKMA National Jt Secretary

2025 ലെ സുപ്രധാന ഇവൻറുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ

2025 ലെ മൂന്ന് സുപ്രധാന ഇവൻറുകളുടെ തീയതികൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവൻറുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

2025 ജൂൺ 28 ശനിയാഴ്ചയാണ് യുക്മ ദേശീയ കായികമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ മലയാളി കായികതാരങ്ങൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി റീജിയണൽ കായികമേളകൾ വിവിധ റീജിയണുകളുടെ നേതൃത്വത്തിൽ നടത്തപ്പെടും. റീജിയണൽ കായികമേളകളിലെ വിജയികളാണ് ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അർഹരാകുന്നത്.

യുക്മ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇവൻ്റും യുകെ മലയാളി സമൂഹം ഹൃദയത്തിലേറ്റിയതുമായ വള്ളംകളി ആഗസ്റ്റ് 30 ശനിയാഴ്ച നടത്തപ്പെടും. ഏഴാമത് യുക്മ കേരളപൂരം വള്ളംകളി – 2025 ആഗസ്റ്റ് 30ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുമ്പോൾ കഴിഞ്ഞ ആറ് വർഷവും പ്രധാന സംഘാടകനായി പ്രവർത്തിച്ച എബി സെബാസ്റ്റ്യൻ യുക്മയെ നയിച്ചുകൊണ്ട് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് 2025 ലെ കേരളപൂരം വള്ളംകളിക്ക്.

യുകെ മലയാളികളുടെ ജലോത്സവമായി മാറിക്കഴിഞ്ഞ യുക്മ കേരളപൂരം വള്ളംകളി, കേരളത്തിന് വെളിയിൽ മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വള്ളംകളിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ മുൻ വർഷങ്ങളിലെ പോലെ സെലിബ്രിറ്റികളും വിശിഷ്ടാതിഥികളും ഈ വർഷവും എത്തിച്ചേരും.

വള്ളംകളിയോടൊപ്പം വിവിധ കേരളീയ കലാരൂപങ്ങളും അരങ്ങേറുന്ന കേരളപൂരം വള്ളംകളി യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദി കൂടിയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പടെ കുടുംബമൊന്നിച്ച് ആഘോഷിക്കുവാൻ പറ്റുന്ന വിധത്തിലുള്ള വൻ ഒരുക്കങ്ങളാണ് കേരളപൂരത്തിനോട് അനുബന്ധിച്ച് യുക്മ ആസൂത്രണം ചെയ്യുന്നത്.

യുകെയിലെ കലാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യുക്മ പതിനാറാമത് ദേശീയ കലാമേള 2025 നവംബർ 1 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമത്സരമെന്ന് പേരുകേട്ട യുക്മ കലാമേളയ്ക്ക് യുകെയിലെ കലാസ്വാദകർ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്. ഒക്ടോബറിലെ വിവിധ ശനിയാഴ്ചകളിലായി റീജിയണൽ തലത്തിൽ നടക്കുന്ന കലാമേളകളിലെ വിജയികൾക്കാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുക.

യുക്മ കായികമേള, കലാമേള എന്നിവക്കുള്ള നിയമാവലി സമയബന്ധിതമായി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിക്കുന്നതാണ്.

യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കായികമേളകൾ, ഏഴാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ നടന്നു. ദേശീയ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.

ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡൻ്റുമാരും റീജിയണുകളിൽ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുൻ പ്രസിഡൻ്റും, മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവ്വാഹക സമിതി. പുതിയ ദേശീയ സമിതി പ്രവർത്തനം ആരംഭിച്ചതിൻ്റെ തുടർച്ചയായി യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികയിലുമുള്ള നിയമനങ്ങൾ യോഗം അംഗീകരിച്ചു.

അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി കുര്യൻ ജോർജ് നിയമിതനായി. സ്ഥാനമൊഴിഞ്ഞ യുക്മ നാഷണൽ കമ്മിറ്റിയുടെ (2022 – 2025) ജനറൽ സെക്രട്ടറിയായിരുന്നു കുര്യൻ ജോർജ്.

കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ കുര്യൻ ജോർജ് ബോൾട്ടൻ മലയാളി അസ്സോസ്സിയേഷൻ അംഗമാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നന്നേ ചെറുപ്പം മുതൽ പൊതുപ്രവർത്തനം ആരംഭിച്ച കുര്യൻ ജോർജ്ജ് ബോൾട്ടൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ്, ബോൾട്ടൻ സീറോ മലബാർ ചർച്ച് ട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. യുക്മ സ്ഥാപിതമായ സമയം മുതൽ യുക്മയുടെ സഹയാത്രികനായ കുര്യൻ ജോർജ്ജ് 2017 – 2019 കാലയളവിൽ യുക്മ സാംസ്കാരിക വേദി അംഗമായി പ്രവർത്തിച്ചു. 2019 ൽ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള ദേശീയ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, യുക്മ സാംസ്കാരിക വേദിയുടെ നാഷണൽ കോർഡിനേറ്ററുടെ ചുമതല കൂടി വഹിച്ചു. കോവിഡ് കാലയളവിൽ യുക്മയുടെ ആഭിമുഖ്യത്തിൽ യുക്മ സാംസ്കാരിക വേദി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധയാകർഷിച്ച “ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദർ” എന്ന പ്രോഗ്രാമിൻ്റെ പ്രധാന ചുമതലക്കാരിൽ ഒരാളായിരുന്നു കുര്യൻ ജോർജ്ജ്. ബോൾട്ടണിലെ സ്കാൻ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ ടീം ലീഡറായി ജോലി ചെയ്യുന്ന കുര്യൻ ജോർജ്ജിൻറെ ഭാര്യ മിനി ബോൾട്ടൻ ഹോസ്പിറ്റലിൽ I V സ്പെഷ്യലിസ്റ്റ് നഴ്സായിട്ട് ജോലി ചെയ്യുന്നു. മക്കൾ അലൻ, ജോഷ്വ.

യുക്മയുടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി നിയമിതനായ കുര്യൻ ജോർജിനെ ദേശീയ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സ്ഥാനമൊഴിയുന്ന പി ആർ ഒ അലക്സ് വർഗീസ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗിക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ pro.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07877348602 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ

എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകൾ നിറവേറ്റി. റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ വായിച്ച് പാസാക്കി. തുടർന്ന് അത്യാവശ്യമായ ചർച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു.

ഉച്ചക്ക് 12 മണി മുതൽ നിലവിലെ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡൻറ് ഷിജോ വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ.ബിജു കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനത്തിൽ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു. റിപ്പോർട്ട് അവതരിപ്പിച്ച് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് കഴിഞ്ഞ വർഷങ്ങളിൽ വളരെ സൗഹാർദ്ദപരവും ഉചിതവുമായ തീരുമാനങ്ങളിലൂടെ എല്ലാ ഭാരവാഹികൾ തമ്മിലും അംഗ അസോസിയേഷനുകൾ തമ്മിലും വളരെ മികച്ച ബന്ധമാണ് സ്ഥാനമൊഴിയുന്ന കമ്മിറ്റി പിൻതുടർന്ന് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് പൊതുയോഗം ഐകകണ്ഡേന അംഗീകരിച്ചു. തുടർന്ന് ട്രഷറർ ഡിക്സ് ജോർജ് കണക്ക് അവതരിപ്പിച്ചു സംസാരിച്ചു. പ്രസിഡൻറ്, സെക്രട്ടറി മറ്റ് ഭാരവാഹികൾ എന്നിവരിൽ നിന്നും ലഭിച്ച വലിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.

തുടർന്ന് യോഗം അടിയന്തിരമായി തീരുമാനമെടുക്കേണ്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുത്തു. ദേശീയ സമിതിയിലെ ഭാരവാഹികൾക്കും അംഗങ്ങൾക്കും യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മെമൻ്റോകൾ സമ്മാനിച്ചു. വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോയുടെ നന്ദി പ്രസംഗത്തോടെ എട്ടാമത് ദേശീയ സമിതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു യോഗം ഉച്ചഭക്ഷണത്തിനായി പിരിച്ചുവിട്ടു.

ഉച്ചഭക്ഷണശേഷം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ കുര്യൻ ജോർജ്, അംഗങ്ങളായ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു. തുടർന്ന് പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിച്ച ദേശീയ ഭാരവാഹികളുടെ ലിസ്റ്റ് ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു.തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നും മത്സരിക്കാൻ താല്പര്യമുള്ളവർക്ക് അവസരവും, നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയവും അനുവദിച്ചു. സമയപരിധി അവസാനിച്ചപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒഴികെ മറ്റാരും പത്രിക നൽകാതിരുന്നതിനാൽ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോർജ് ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ അംഗങ്ങൾക്ക് കുര്യൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.

2025 – 2027 വർഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ (ഡാർട്ട്ഫോർഡ്, സൗത്ത് ഈസ്റ്റ്) ജനറൽ സെക്രട്ടറിയായി ജയകുമാർ നായർ (വെനെസ്ഫീൽഡ്, മിഡ്ലാൻഡ്സ്), ട്രഷററായി ഷിജോ വർഗീസ് (വാറിംഗ്ടൺ, നോർത്ത് വെസ്റ്റ്), വൈസ് പ്രസിഡൻറ് വർഗീസ് ഡാനിയേൽ ( ഷെഫീൽഡ്, യോർക് ഷെയർ & ഹംമ്പർ) സ്മിതാ തോട്ടം (സട്ടൻ കോൾഫീൽഡ്, മിഡ്ലാൻഡ്സ്), ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി (വാറ്റ്ഫോർഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്മോൾ നിധിരി (സ്വിൻഡൻ, സൗത്ത് വെസ്റ്റ് ), ജോയിൻറ് ട്രഷറർ പീറ്റർ താണോലിൽ (അബർസ്വിത്ത്, വെയിൽസ്) എന്നിവരെയാണ് ജനറൽ കൗൺസിൽ യോഗം ഐകകണ്ഡേന തിരഞ്ഞെടുത്തത്.

തുടർന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ യോഗം അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ, ബേസിംഗ്സ്റ്റോക് സിറ്റി കൗൺസിലറും മുൻ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡ്വൈസറി ബോർഡ് മെംബർ തമ്പി ജോസ് തുടങ്ങിയവർ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. മുൻ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷണറുമായ അലക്സ് വർഗീസിൻ്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്‌ ബർമിംഗ്ഹാമിൽ

സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്‍കാതെ ഒരു ഭരണസമിതിയുടെ കാലയിളവില്‍ ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള എട്ടാമത് യുക്മ ദേശീയ കമ്മറ്റി. ഇരുവര്‍ക്കുമൊപ്പം ഊര്‍ജ്ജ്വസ്വലനായ ട്രഷറര്‍ ഡിക്സ് ജോര്‍ജ് കൂടി ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ഭരണസമിതി ആദ്യമായി അഞ്ചക്ക സംഖ്യ നീക്കിയിരുപ്പോടെയാണ് സ്ഥാനമൊഴിയുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂര്‍ത്തീകരിച്ചുവെങ്കിലും കോവിഡ് മൂലം തെരഞ്ഞെടുപ്പ് നടന്നത് 2022 ജൂണ്‍ 22നാണ്. രണ്ട് വര്‍ഷക്കാലം കൂടുമ്പോള്‍ നടക്കേണ്ട യുക്മ തെരഞ്ഞെടുപ്പ്, പുതിയതായി നിലവില്‍ വന്ന ഭരണഘടന നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നടത്തുന്നതിനായി 2024 മെയ് മാസം ചേര്‍ന്ന ആനുവല്‍ ജനറല്‍ ബോഡിയുടെ പ്രത്യേക അനുമതിയോടെയാണ് കാലാവധി രണ്ടര വര്‍ഷമായി മാറ്റിയെടുത്തത്. ഷീജോ വര്‍ഗ്ഗീസ്, ലീനുമോള്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം (ജോ. സെക്രട്ടറിമാര്‍) അബ്രാഹം പൊന്നുംപുരയിടം (ജോ. ട്രഷറര്‍ എന്നിവരായിരുന്നു മറ്റ് ഭാരവാഹികളും റീജണല്‍ പ്രസിഡന്റുമാരും നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും കമ്മറ്റികളില്ലാത്ത റീജണുകളിലെ കോര്‍ഡിനേറ്റേഴ്സുമടങ്ങുന്ന 27 അംഗ ദേശീയ ഭരണസമിതിയാണ് നേതൃത്വത്തിന് കരുത്ത് പകര്‍ന്നത്.

യുക്മയുടെ ചരിത്രത്തില്‍ ഏറ്റവും ചലനാത്മകവും വിജയകരവുമായി പ്രവര്‍ത്തിച്ച ഈ കമ്മിറ്റി ശ്രദ്ധേയമായ പല പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. യു.കെ മലയാളി സമൂഹത്തിലെ കഴിവുറ്റ കലാകാരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സമൂഹത്തിനുള്ളില്‍ ഐക്യബോധം വളര്‍ത്തുന്നതിനും വേദിയൊരുക്കി കേരളീയ കലകളുടെയും സാഹിത്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ഉജ്ജ്വലമായ ആഘോഷമായ യുക്മ ദേശീയ കലാമേള 2022, 2023, 2024 വര്‍ഷങ്ങളില്‍ ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിക്കപ്പെട്ടതിന് യു.കെയിലുടനീളമുള്ള മലയാളികളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്തെ രണ്ട് ഓണ്‍ലൈന്‍ കലാമേള ഉള്‍പ്പെടെ തുടര്‍ച്ചയായ പതിനഞ്ച് കലാമേളകളാണ് ഇതിനോടകം യുക്മ സംഘടിപ്പിച്ചത്. കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയുടെ ചൈതന്യം ബ്രിട്ടണിലേയ്ക്ക് കൊണ്ടുവന്ന കേരളാ പൂരം എന്ന പേരില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരം ഈ ഭരണസമിതിയുടെ മൂന്ന് വര്‍ഷവും ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുകയുണ്ടായി. യൂറോപ്പിലെ മലയാളികള്‍ക്കിടയില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പരിപാടി എന്ന നിലയില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്ന കേരളാ പൂരം കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ സത്തയെ ഉള്‍ക്കൊള്ളിച്ചു നടത്തപ്പെടുന്നതായി.

മൂന്ന് തവണയും നടന്ന കേരളാപൂരം വള്ളംകളി പരിപാടികള്‍ക്ക് മുന്‍നിര സിനിമാതാരങ്ങളെയാണ് അതിഥികളായെത്തിച്ചത്. 2022 ആഗസ്റ്റ്‌ 27 ന് നടന്ന നാലാമത് യുക്‌മ കേരളപൂരം വള്ളംകളിയ്ക്ക് സുപ്രസിദ്ധ സിനിമ താരം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനില്‍കുമാര്‍, മാസ്റ്റര്‍ ഷെഫ് സുരേഷ്‌ പിള്ള എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി. 2023ലെ അഞ്ചാമത് വള്ളംകളിയ്ക്ക് മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ജോജു, ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം പ്രശസ്ത യുട്യൂബര്‍ സുജിത് ഭക്തന്‍, ഗായകന്‍ അഭിജിത് കൊല്ലം എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. 2024ലെ ആറാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു.

യുക്മ കലാമേളകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയാണ് ചെല്‍ട്ടന്‍ഹാം മൂന്ന് തവണയും വേദിയായത്. 2022 നവംബര്‍ 5 ന് നടന്ന ദേശീയ കലാമേളയില്‍ പ്രശസ്ത സിനിമ താരം നരെയ്ന്‍, ലണ്ടന്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സുഭാഷ് പിള്ള എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 2 വര്‍ഷത്തെ ഓണ്‍ലൈന്‍ കലാമേളകള്‍ക്ക് ശേഷം നടന്ന കലാമേളയെ യുകെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് വരവേറ്റത്. 2023 നവംബര്‍ 4ന് നടന്ന ദേശീയ കലാമേള മത്സരാര്‍ത്ഥികളുടെ ബാഹുല്യം കാരണം വെളുപ്പിന് 3 മണി വരെ നീണ്ടപ്പോള്‍ ഫല പ്രഖ്യാപനവും സമ്മാന വിതരണവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 05/11/2023 ല്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനം നടത്തുകയും ഒരു മാസത്തിനകം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്യുമെന്നും അറിയിച്ചു. കലാമേളയുടെ സമ്മാന വിതരണം 25/11/2023 ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തി മുഖ്യാതിഥിയായി ശ്രീ.തോമസ് ചാഴിക്കാടന്‍ എം.പിയെ പങ്കെടുപ്പിച്ച് ഗംഭീരമാക്കി. 2024 നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമിലെ ക്ളീവ് സ്കൂളില്‍ വെച്ച് നടന്ന പതിനഞ്ചാമത് ദേശീയ കലാമേള ഒരു ചരിത്ര വിജയമായി. യു.കെ മലയാളികളുടെ അഭിമാനമായി മാറിയ സോജന്‍ ജോസഫ് എം.പി കലാമേളയുടെ മുഖ്യാതിഥിയായി എത്തിയപ്പോള്‍ പ്രശസ്ത നടി ദുര്‍ഗ കൃഷ്ണ സെലിബ്രിറ്റി ഗസ്റ്റായി എത്തി. റീജിയണല്‍ കലാമേളകളില്‍ വിജയികളായ അറുന്നൂറോളം കലാകാരന്‍മാരും കലാകാരികളും ആറ് സ്റ്റേജുകളിലായി അരങ്ങേറിയപ്പോള്‍ അതൊരു ചരിത്ര വിജയമായി മാറുകയായിരുന്നു.

2022 സെപ്‌റ്റംബര്‍ 8ന് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 15 ന് യുക്മ ഭാരവാഹികള്‍ ബക്കിംങ്ഹാം പാലസിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

2022 ഒക്‌ടോബര്‍ 9 ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ – ലണ്ടന്‍ റീജിയണല്‍ സമ്മേളനത്തിലും പൊതുയോഗത്തിലും പരിപാടിയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ യുക്മ ദേശീയ സമിതിയിലെ അംഗങ്ങള്‍ പങ്കെടുത്തു. 2024 ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയില്‍ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് യുക്മ യു കെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എ ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവരും നാലാം ലോക കേരള സഭയില്‍ പങ്കെടുത്തിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം കൂട്ടിക്കലില്‍ നിര്‍മ്മിച്ച് നല്‍കിയ 2 വീടുകളുടെ താക്കോല്‍ ദാനം 2023ല്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. പ്രസ്‌തുത ചടങ്ങില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.

2023 ജനുവരി 8 മുതല്‍ 10 വരെ ഇന്‍ഡോറില്‍ വെച്ച് നടന്ന പ്രവാസി ഭാരതീയ ദിവസില്‍ യുക്മ പ്രതിനിധിയായി അഡ്വ. എബി സെബാസ്റ്റ്യന്‍ പങ്കെടുത്തു.

കോവിഡ് കാലഘട്ടത്തില്‍ പ്രധാനമായും യുക്മയുടെ ശ്രമഫലമായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍ – കൊച്ചി റൂട്ടിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നതിനുള്ള തീരുമാനമെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് യുക്മ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 2023ല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്നുള്ള യുക്മയുടെ നിവേദനം കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ വഴി പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. 2025ല്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിനെതിരെയുള്ള യു കെ മലയാളികളുടെ പ്രതിഷേധം എയര്‍ ഇന്ത്യയേയും വ്യോമയാന മന്ത്രാലയത്തേയും അറിയിക്കുകയുണ്ടായി. യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ ശ്രീ. സോജന്‍ ജോസഫ് എം.പിയോടൊപ്പം ബ്രിട്ടീഷ് വ്യോമയാന മന്ത്രി മൈക്ക് കെയ്നെ നേരില്‍ കണ്ട് ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങേണ്ടതിന്‍റെ ആവശ്യകത അറിയിക്കുകയുണ്ടായി.

ഈ ഭരണസമിതിയുടെ കാലയളവിനുള്ളില്‍ യുകെ മലയാളി സമൂഹത്തില്‍ നിന്നും ഒട്ടനവധിയാളുകള്‍ നമ്മളെ വേര്‍ പിരിഞ്ഞു. ഇതില്‍ പല മരണങ്ങളും പ്രസ്തുത കുടുംബങ്ങളെ നിരാലംബരാക്കിയെന്നതാണ് സത്യം. ഈ കുടുംബാംഗങ്ങളുടെയും പ്രാദേശിക അസ്സോസ്സിയേഷനുകളുടെയും അഭ്യര്‍ത്ഥന അനുസരിച്ച് യുക്മ നടത്തിയ ചാരിറ്റി അപ്പീലിലൂടെ 22 കുടുംബങ്ങളെയാണ് ഇതുവരെയും യു.കെയിലെ സുമനസ്സുകളുടെ പിന്തുണയോടെ സഹായിക്കുവാന്‍ സാധിച്ചത്. യുക്മ ചാരിറ്റി അപ്പീലുകള്‍ക്ക് യുകെ മലയാളി സമൂഹം നല്‍കി വരുന്ന നിര്‍ലോഭമായ സഹകരണത്തിലൂടെ ഏകദേശം രണ്ടര ലക്ഷത്തോളും പൗണ്ടിന്റെ സഹായമാണ് ഈ അവസരത്തില്‍ ചെയ്തത്.

യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മെഡിക്കല്‍, ഡന്‍റല്‍, ഗ്രാമര്‍ സ്കൂള്‍, എഞ്ചിനീയറിംഗ് & ഐ.ടി എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറുകള്‍ വളരെയധികം ആളുകളുടെ പ്രശംസകള്‍ നേടിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സിന്റെ സെഷന്‍ ഫെയ്സ്ബുക്ക്, സൂം എന്നിവയിലാണ് നടത്തപ്പെട്ടത്. യുക്മയുടെ സഹകരണത്തോടെ ട്യൂട്ടര്‍ വേവ്സ്, ട്യൂട്ടേഴ്സ് വാലി എന്നിവര്‍ നടത്തിയ വിദ്യാഭ്യാസ അവബോധ സെമിനാറുകള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, ജോ. സെക്രട്ടറി സ്മിത തോട്ടം, റെയ്മോള്‍ നിധീരി, നോര്‍ഡി ജേക്കബ്ബ് എന്നിവര്‍ ഈ വെബ്ബിനാറുകള്‍ക്ക് നേതൃത്വം നല്‍കി.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള യുക്മയുടെ ആദരം അറിയിക്കുന്നതിനായി 05/08/2023 ല്‍ ഷീജോ വര്‍ഗ്ഗീസ്, അബ്രാഹം പൊന്നുംപുരയിടം, അഡ്വ. എബി സെബാസ്റ്റ്യന്‍, ജിജോ മാധവപ്പള്ളി, ബൈജു തിട്ടാല, ഷൈമോന്‍ തോട്ടുങ്കല്‍, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവര്‍ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

ചാള്‍സ് രാജാവ് 14/11/2023 ല്‍ ബക്കിംഗ്ഹം പാലസില്‍ നടത്തിയ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ യുക്മ നഴ്സസ് ഫോറത്തെ പ്രതിനിധീകരിച്ച് യുക്മ ജോയിന്‍റ് സെക്രട്ടറി സ്മിത തോട്ടം, മുന്‍ ജോയിന്‍റ് സെക്രട്ടറിയും യു.എന്‍.എഫ് അഡ്വൈസറുമായ സാജന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. 11/05/2024 യു.എന്‍.എഫ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷച്ചടങ്ങ് നോട്ടിങ്ഹാമില്‍ വച്ച് അതിമനോഹരമായി നടത്തപ്പെട്ടു. ഒ.ഇ.ടി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒ.ഇ.ടി എക്സാം ബോര്‍ഡ്, എന്‍.എച്ച്. എസ് ഇംഗ്ളണ്ട് എന്നിവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും യുക്മയുടെ സഹകരണം തേടുകയുണ്ടായി. ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും യുക്മ നല്‍കിയിരുന്നു. യുക്മ നഴ്സസ് ഫോറം നഴ്സിങ് മേഖലയിലെ വിദഗ്ദരുടെ സഹകരണത്തോടെ നഴ്‌സിങ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ വെബിനാറുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ക്ക് പ്രയോജനകരമായിരുന്നു. സോണിയാ ലൂബി, മിനിജ ജോസഫ്, ഷൈനി ബിജോയ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.

അഞ്ചര ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍സി.എന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജോയ് സെബാസ്റ്റ്യന്‍റെ പ്രചരണത്തില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, യുക്മ ക്രിയാത്മകമായ നേതൃത്വം നല്‍കി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ബിജോയ് സെബാസ്റ്റ്യന്‍ മുഴുവന്‍ യു.കെ മലയാളികളുടെയും അഭിമാനമായി. ആര്‍സി.എന്‍ മിഡ്ലാന്റ്സ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയംഗം ബ്ലെസ്സി ജോണിന്‍റെ തിരഞ്ഞെടുപ്പ് ക്യാംപയിനും യുക്മ പിന്തുണ നല്‍കി. ബ്ലെസിയും തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.

ദേശീയ കായികമേളകള്‍ 2023ല്‍ നൈനീറ്റണിലും 2024ല്‍ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.

ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്‍റെ സഹകരണത്തോടെ യുക്മ സംഘടിപ്പിച്ച ബംബര്‍ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബര്‍ 2 ന് ദേശീയ കലാമേള വേദിയില്‍ വെച്ച് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത് തോമസിനും രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം ബ്രിസ്റ്റോളിലെ കെവിന്‍ എബ്രഹാമിനും ലഭിച്ചു. കൂടാതെ എട്ട് റീജിയണുകളിലും ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി.സമ്മാനാര്‍ഹര്‍ക്ക് നവംബര്‍ 16 ന് ഡര്‍ബിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

2024 ജൂലൈ 30 ന് സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ യുക്മയുടെയും യുക്മ ചാരിറ്റിയുടെയും അഭ്യര്‍ത്ഥനകള്‍ മാനിച്ച് യുകെ മലയാളികള്‍ നല്‍കിയത് 10567.76 പൗണ്ടാണ്. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇനിയും കൃത്യമായ രൂപരേഖ തായ്യാറാകാത്തതിനാല്‍ ഈ തുക യുക്മ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ക്ളബ്ബ് മില്യണയര്‍ കൊച്ചിയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ അവസാന വാരം യു കെയിലെ 6 പ്രധാന നഗരങ്ങളില്‍ ബിസിനസ്സ് മീറ്റുകള്‍ സംഘടിപ്പിച്ചു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കവന്‍ട്രി, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റര്‍, മില്‍ട്ടന്‍ കെയ്ന്‍സ് എന്നിവിടങ്ങളില്‍ നടന്ന മീറ്റുകള്‍ വിജയകരമായിരുന്നു. സഞ്ജീവനി ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിച്ച മീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെ മനോഹരമായി തയ്യാറാക്കിയ മള്‍ട്ടി കളര്‍ യുക്മ കലണ്ടര്‍ – 2025 വിതരണത്തിനായി 2024 ഡിസംബര്‍ പകുതിയോട് കൂടി റീജിയണുകളുടെ നേതൃത്വത്തില്‍ അംഗ അസ്സോസ്സിയേഷനുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പോസ്റ്റല്‍ വഴി അയച്ച് നല്‍കുകയും ചെയ്തു.

പെരുമാറ്റത്തിലെ വിനയവും ലാളിത്യവും സൗമ്യതയും കൊണ്ട് ഏവരുടേയും അംഗീകാരവും പിന്തുണയും ആര്‍ജ്ജിച്ച പ്രവര്‍ത്തനശൈലിയായിരുന്നു ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന്‍ ജോര്‍ജും പിന്തുടര്‍ന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇരുവരുടേയും സമീപനത്തിന് യു.കെ മലയാളി സമൂഹത്തിലും അംഗഅസോസിയേഷനുകള്‍ക്കിടയിലും വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ ഭരണസമിതിയുടെ കാലത്തുടനീളം, എല്ലാ വിഭാഗങ്ങളില്‍ പെടുന്നവരെ കേള്‍ക്കുകയും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയും ചെയ്യുന്നുവെന്ന് അവര്‍ ഉറപ്പാക്കി. ഈ കമ്മറ്റിയുടെ ഭരണകാലത്ത് സംഘടനയ്ക്കുള്ളില്‍ ഐക്യം വളര്‍ത്തുകയും വ്യാപകമായ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തത്, യുക്മയെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വീകാര്യവുമാക്കി. പരസ്പര സഹകരണം, ഐക്യം, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനയുള്ള അവരുടെ പ്രതിബദ്ധത ഈ ഭരണസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. ഇതേ സമയം തന്നെ യുക്മയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയത്താല്‍ അവരുടെ നേതൃത്വ ശൈലി അടയാളപ്പെടുത്തിയിരിക്കുന്നു.

യുക്മ എന്ന സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും യു.കെയിലെ മലയാളി സമൂഹത്തിനായുള്ള അശ്രാന്ത സേവനത്തിനും സംഘടിപ്പിച്ച പരിപാടികളിലെ തകര്‍പ്പന്‍ നേട്ടങ്ങള്‍ക്കും ഈ ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാരോടും അവരുടെ ടീമിനോടും യുക്മ ഏറെ കടപ്പെട്ടിരിക്കുന്നു. ഭാവിപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമ്പോള്‍, ഈ വിജയകരമായ ഭരണസമിതിയുടെ പാരമ്പര്യം സംഘടനയ്ക്ക് ഏറെ പ്രചോദനവും മാതൃകയുമാവും. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍, ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന്‍ ജോര്‍ജും ശ്രീ ഡിക്സ് ജോര്‍ജ്ജും ഒപ്പം അവരുടെ ടീമും സ്ഥാപിച്ച സുശക്തമായ ഒരു സംഘടനാ സംവിധാനം പുതിയ അധ്യായത്തിന്റെ തുടക്കം കുറിയ്ക്കുന്ന അടുത്ത ഭരണസമിതിയ്ക്ക് ശക്തമായ കരുത്ത് പകരും. ഇന്ന് സ്ഥാനമൊഴിയുന്ന ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് യുകെ മലയാളി സമൂഹത്തിൻ്റെ പേരിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

യുക്മ ദേശീയ കലാമേള – 2024 ചെൽറ്റൻഹാമിൽ സോജൻ ജോസഫ് എം പി ഉദ്ഘാടനം ചെയ്തു… സെലിബ്രിറ്റി ഗസ്റ്റായി പ്രശസ്ത താരം ദുർഗ്ഗ കൃഷ്ണ ആശംസകൾ നേർന്നു

പതിനഞ്ചാമത് യുക്മ ദേശീയകലാമേള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ ആദരണീയനായ ആഷ്ഫോർഡ് പാർലമെൻ്റംഗം സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സെലിബ്രിറ്റി ഗസ്റ്റ് ദുർഗ കൃഷ്ണ ആശംസകൾ നേർന്ന് യോഗത്തിന് താരപ്രഭയേകി. യുക്മ കലാമേളയുടെ പ്രൗഢഗംഭീരമായ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ചു. യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതം ആശംസിച്ചു.

യോഗത്തിൽ വച്ച് യുക്മയുടെ ആദരം സോജൻ ജോസഫ് എം പിക്കും, ദുർഗ കൃഷ്ണയ്ക്കും യഥാക്രമം ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവർ അർപ്പിച്ചു. തുടർന്ന് യുക്മയുടെ 2025 ലെ കലണ്ടർ സോജൻ ജോസഫ് പ്രകാശനം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്ട് മാനേജിംഗ് ഡയറക്ടർ ബിജോ ടോം സന്നിഹിതനായിരുന്നു. യുക്മ ദേശീയ ഭാരവാഹികളായ ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നുംപുരയിടം, ജയകുമാർ നായർ, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, റീജിയണൽ പ്രസിഡൻ്റുമാരായ സുജു ജോസഫ്, ജോർജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, ബിജു പീറ്റർ, വർഗീസ് ഡാനിയേൽ, ജയ്സൻ ചാക്കോച്ചൻ, ദേശീയ സമിതിയംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്, സാജൻ സത്യൻ, ജാക്സൻ തോമസ്, സണ്ണിമോൻ മത്തായി, തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടേഴ്സ് വാലിയുടെ ഓൺലൈൻ ട്യൂഷൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എം പി നിർവ്വഹിച്ചു.യോഗ നടപടികൾ അവസാനിച്ചതിനെ തുടർന്ന് മത്സരങ്ങൾ വേദിയിൽ പുരോഗമിച്ചു വരുന്നു.

യു കെ യിലെ ഗ്രാമർ സ്‌കൂൾ ഇലവൻ പ്ലസ് പ്രവേശനം , പരീക്ഷാ തയ്യാറെടുപ്പുകൾ സംബന്ധിച്ച് യുക്മയും , ട്യൂട്ടേഴ്സ് വാലിയും നടത്തുന്ന ബോധവ ൽക്കരണ വെബ്ബിനാർ

ലണ്ടൻ . ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും , ഗ്രാമർ സ്‌കൂൾ പ്രവർത്തനങ്ങൾ . തുടർ വിദ്യാഭ്യാസം , ഗ്രാമർ സ്‌കൂൾ പ്രവേശനം ഇലവൻ പ്ലസ് പ്രവേശനം എന്നിവ സംബന്ധിച്ചും , പ്രവേശനം ലഭിക്കുന്നതിനുള്ള പരീക്ഷാ തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ചും , പ്രത്യേകിച്ച് ബ്രിട്ടനിലേക്ക് പുതുതായി കുടിയേറിയവർക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ പ്രതിപാദിക്കുന്ന ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു , യുക്മയും ,വിദ്യാഭ്യാസ പരിശീലന രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന ട്യൂട്ടേഴ്സ് വാലി യും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ നവംബർ മാസം 9 ന് രാവിലെ ഒൻപതു മണി മുതൽ നടക്കും , സോജൻ ജോസഫ് എം പി വെബിനാർ ഉത്‌ഘാടനം ചെയ്യും ,യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ദീർഘകാലമായി വിദ്യാഭ്യാസ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ലൂക്ക് ഹിഗ്ഗിൻസ് ,ലിൻഡ്സി റൈറ്റ് എന്നിവർ ക്ളാസുകൾ നയിക്കും ,വെബിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ കൂടി എത്രയും പെട്ടന്ന് രെജിസ്റ്റർ ചെയ്യുക
https://www.tutorsvalley.com/events/11-plus-grammar-school-awareness-webinar

യുക്മ ദേശീയ കലാമേള മത്സരഫലങ്ങളുടെ പൂർണ്ണ രൂപം

പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 110 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.

ചാമ്പ്യൻ അസ്സോസ്സിയേഷൻ 64 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയിന്റുമായി തൊട്ടുപിന്നാലെ കെസിഡബ്ള്യുഎ ക്രോയ്ഡോൺ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റർ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണർ അപ്പുമായി.

ലൂട്ടൻ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വർവ്വിക്‌ ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസും കോവൻട്രി കേരള കമ്മ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോൾ ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു ഭാഷാകേസരി പട്ടത്തിനു അർഹനായി.

യുക്മ ദേശീയ കലാമേളയുടെ മത്സരഫലങ്ങളുടെ പൂർണ്ണ രൂപം താഴെ കാണാം…

പുതുചരിത്രമെഴുതി യുക്മ നാഷണൽ കലാമേള; യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് കമ്മിറ്റിക്കിത് ‌ അഭിമാന നിമിഷം

ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല വീണപ്പോൾ സംഘാടക മികവിൽ പുതു ചരിത്രമെഴുതുകയാണ് യുക്മ. യുക്മ ദേശീയ നേതൃത്വത്തിനൊപ്പം റീജിയണൽ ഭാരവാഹികളും വിവിധ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും യുക്മയെ സ്നേഹിക്കുന്നവരും ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി.

രാജ്യത്തിൻറെ നാനാഭാഗത്തു നിന്നുമെത്തുന്ന മത്സരാത്ഥികൾക്കും രക്ഷിതാക്കൾക്കും സംഘാടകർക്കും രാവേറെ നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ഒരുപോലെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇക്കുറി കൂടുതൽ വേദികൾ തയ്യാറാക്കിയതും ഓരോ വേദികളിലും നടക്കേണ്ട മത്സരങ്ങൾ സമയബന്ധിതമായി തന്നെ ആരംഭിക്കുവാനും നടത്തി തീർക്കുവാനും സംഘാടക സമിതി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.

റീജിയണൽ കലാമേളകൾ പുരോഗമിക്കുമ്പോൾ തന്നെ പ്രത്യേക അവലോകന യോഗങ്ങൾ നടത്തിയായിരുന്നു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നത്. യുക്മ ദേശീയ റീജിയണൽ നേതൃത്വത്തിനൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരുമുൾപ്പെടെ വലിയൊരു സംഘമാണ് തലേദിവസം മുതൽ ബിഷപ്‌സ് ക്ളീവ് സ്‌കൂളിൽ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ നടത്തിയത്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആറു വേദികളാണ് ഇത്തവണ ഒരുക്കിയത്. രാവിലെ ഒൻപതര മണിക്ക് തന്നെ ആദ്യ മത്സരങ്ങൾ വേദിയിലെത്തിയിരുന്നു. സ്റ്റേജ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യാൻ പരിണിത പ്രജ്ഞരായവർ തന്നെയെത്തിയപ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമായി. രാവിലെ മുതൽ ബാക് ഓഫിസ് ടീമിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമായി. രണ്ടു വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും ആദ്യ മത്സരഫലങ്ങളുടെ സമ്മാനദാനം സ്റ്റേജ് ഒന്നിൽ ആരംഭിച്ചിരുന്നു.

നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി തന്നെ കലാമേളയ്ക്ക് തിരശീല വീണപ്പോൾ ഏവരുടെയും മുഖത്ത് സന്തോഷത്തിളക്കമായിരുന്നു, ഒപ്പം യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് കമ്മിറ്റിക്കിത് ‌ അഭിമാന നിമിഷവും…

കലാമേള ഓർഗനൈസിംഗ് കമ്മിറ്റിയിൽ പ്രവർത്തിച്ചവർ:

ചെയർമാൻ – ഡോ. ബിജു പെരിങ്ങത്തറ

ചീഫ് കോർഡിനേറ്റർ – കുര്യൻ ജോർജ്ജ്

ജനറൽ കൺവീനർ – ജയകുമാർ നായർ

ഇവൻറ് ഓർഗനൈസർ – അഡ്വ. എബി സെബാസ്റ്റ്യൻ

ഫിനാൻസ് കൺട്രോൾ – ഡിക്സ് ജോർജ്ജ്, അബ്രാഹം പൊന്നുംപുരയിടം

വൈസ് ചെയർമാൻമാർ – ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്

കോർഡിനേറ്റേഴ്സ് – പീറ്റർ താണോലിൽ, സ്മിത തോട്ടം, സുനിൽ ജോർജ്

ഓഫീസ് മാനേജ്മെൻറ് – മനോജ്കുമാർ പിള്ള, ബൈജു തോമസ്, തോമസ് മാറാട്ടുകളം, ജിപ്സൺ തോമസ്, സാജോ ജോസ്

പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് – അലക്‌സ് വർഗീസ്, സജീഷ് ടോം, ജഗ്ഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ

കൺവീനർമാർ – ഷാജി തോമസ്, സാജൻ സത്യൻ, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, വർഗീസ് ഡാനിയൽ, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ്ജ് തോമസ്, ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ്‌ ജോൺ, സണ്ണി ഡാനിയൽ

ഓർഗനൈസേർസ് – വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, അനീഷ് ജോൺ, ലിറ്റി ജിജോ, സലീന സജീവ്,

റിസപ്ഷൻ കമ്മിറ്റി – അമ്പിളി സെബാസ്റ്റ്യൻ, രമ്യ വിജീഷ്, സിനി ആന്റണി, സിൽവി ജോസ്, സരിക അമ്പിളി, മനോജ് രവീന്ദ്രൻ

എസ്‌റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് – ജോബിൻ ജോർജ്ജ്‌, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, സണ്ണി ലൂക്കോസ്, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ,ജഡ്സൺ ആലപ്പാട്

സോഫ്‌റ്റ് വെയർ – ജോസ് പി.എം. (ജെ.എം.പി സോഫ്‌റ്റ് വെയർ)

അവതാരകർ – അന്ന മാത്യു

അവാർഡ് കമ്മിറ്റി – അനിൽ തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ്‌ കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ്‌ രാജ്, ബിജു മൈക്കിൾ, സാജൻ പടിക്കമ്യാലിൽ, ജോസ്‌ കെ ആന്റണി

വോളണ്ടിയർ മാനേജ്മെൻറ് – സിബു ജോസഫ്, ഷാജിൽ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോൺ വടക്കേമുറി, ജിജു യോവിൽ, ക്‌ളാര പീറ്റർ, ജോർജ് മാത്യു, സാംസൻ പോൾ, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, ബിജോയ് വർഗ്ഗീസ്, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം, രാജൻ കുര്യൻ, അരുൺ പിള്ള,

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് – ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്‌നവിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിൻ ജോസ്, ജീവൻ കല്ലുംകമാക്കൽ

മെഡിക്കൽ ടീം – ഡോ.ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ.ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ.സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, സോണി കുര്യൻ, ബൈജു ശ്രീനിവാസ്, ഡോ.തരുൺ ശ്രീകുമാർ, ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ്.

യുക്മ ദേശീയ കലാമേള 2024, മിഡ്‌ലാൻസ് റീജിയൺ ചാമ്പ്യൻ, യോർക്ഷയർ & ഹംബർ റീജിയൺ റണ്ണറപ്പ്. ടോണി അലോഷ്യസ് കലാപ്രതിഭ, അമയ കൃഷണ നിധീഷ് കലാതിലകം.

പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 110 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.

ചാമ്പ്യൻ അസ്സോസ്സിയേഷൻ 64 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയിന്റുമായി തൊട്ടുപിന്നാലെ കെസിഡബ്ള്യുഎ ക്രോയ്ഡോൺ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റർ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണർ അപ്പുമായി.

ലൂട്ടൻ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വർവ്വിക്‌ ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസും കോവൻട്രി കേരള കമ്മ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോൾ ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു ഭാഷാകേസരി പട്ടത്തിനു അർഹനായി.

യുക്മ ദേശീയ കലാമേളയുടെ വിശദമായ റിസൾട്ട് യുക്മ ന്യൂസിലും എല്ലാ റീജിയണൽ വാട്സാപ്പ്ഗ്രൂപ്പിലും പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.