ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുന്നു. നവംബർ നാല് ശനിയാഴ്ച്ച ചെൽറ്റൻഹാം ക്ളീവ് സ്‌കൂളിലെ ഇന്നസെന്റ് നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയിൽ മത്സരാർത്ഥികളുടെയും കാണികളുടെയും ബാഹുല്യം മൂലം നീണ്ട് പോയ കലാമേള മത്സരയിനങ്ങൾ പുലർച്ചെ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. സമയപരിമിതി മൂലം സമ്മാനദാനം പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ യുക്മ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ദേശീയ ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയിരുന്നു. മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം താഴെ കാണാം.
178 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 148 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.
ചാമ്പ്യൻ അസ്സോസ്സിയേഷൻ 85 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 72 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 71 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോൾ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാകേസരി പട്ടത്തിനു അർഹയായി.
കിഡ്സ് വിഭാഗത്തിൽ അമയ കൃഷ്ണ നിധീഷും സബ്ജൂനിയർ വിഭാഗത്തിൽ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീൺ ശേഖറും, ജൂനിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയാ കുര്യാക്കോസും, സീനിയർ വിഭാഗത്തിൽ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.
മത്സരഫലം പൂർണ്ണ രൂപം…









