യുക്മ റീജിയണൽ ഇലക്ഷൻ തീയ്യതികളിൽ മുൻപ് അറിയിച്ചിരുന്നതിൽ നിന്നും ഒരു മാറ്റം വരുത്തുകയാണ്. ഇതിൻ പ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച മിഡ്ലാൻഡ്സ് റീജിയണിൽ മാത്രമായിരിക്കും ഇലക്ഷൻ നടക്കുന്നത്. മുൻപ് നിശ്ചയിച്ചിരുന്നതിൽ നിന്നും വിത്യസ്തമായി ഈസ്റ്റ് ആഗ്ലിയ റീജിയൺ ഇലക്ഷൻ ജൂൺ 11 ശനിയാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് ചേർന്ന ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ്റെ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തീരുമാനിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്ലാൻഡ്സ് റീജിയൺ ഇലക്ഷൻ നടക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാവും. ജൂൺ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിലും നടക്കുന്ന ഇലക്ഷനെ തുടർന്ന് ജൂൺ 11 ന് ഈസ്റ്റ് ആംഗ്ലിയ റീജിയണിലും, യോർക് ഷെയർ & ഹംമ്പർ റീജിയണിലും നോർത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവിൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് റീജിയണുകളിലെ ഇലക്ഷൻ തീയ്യതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.
റീജിയൻ ഇലക്ഷൻ തീരുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മ ഇലക്ഷൻ കമ്മീഷണർമാരായ അലക്സ് വർഗ്ഗീസ്, വർഗ്ഗീസ് ജോൺ, ബൈജു തോമസ് എന്നിവരാണ് ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യുക്മയുടെ പുതിയ ഭരണസമിതികൾ എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ ഭരണ സമിതിയും നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ കമ്മിറ്റികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു.