യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി…

അലക്സ് വർഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംഗ്ഹാമിൽ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്‌ദി വർഷത്തിൽ പുത്തൻ കർമ്മ പരിപാടികളുമായി മുന്നോട്ടുപോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്‌തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസ്സോസിയേഷനുകളെയും യു കെ മലയാളി പൊതുസമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള  പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.
ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡന്റുമാരും റീജിയണുകളിൽനിന്നുമുള്ള ദേശീയ കമ്മറ്റി അംഗങ്ങളും മുൻ പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവാഹക സമിതി. പുതിയ ദേശീയ നേതൃത്വം പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായി യുക്മയുടെ പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ മറ്റു പ്രധാനപ്പെട്ട തസ്തികകളിലും അഴിച്ചുപണികൾ നടന്നു.
അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി സജീഷ് ടോം നിയമിതനായി. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആർ ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ജ്വാല ഇ-മാഗസിൻ മാനേജിങ് എഡിറ്റർ, യുക്മന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകളും കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ സജീഷ് ടോം നിർവഹിച്ചിരുന്നു.
യു കെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ – തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ്. ലേബർ പാർട്ടിയുടെ ബേസിംഗ്‌സ്‌റ്റോക്ക് പാർലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി  (BAME Officer) തുടർച്ചയായ മൂന്നാം തവണയും പ്രവർത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസൺ (UNISON) ന്റെ ബേസിംഗ്‌സ്‌റ്റോക്ക് ഹെൽത്ത് ബ്രാഞ്ച് ചെയർപേഴ്‌സൺ ആയും, ‘യൂണിസൺ-ലേബർലിങ്ക്’ ഓഫീസർ ആയും സജീഷ് ടോം പ്രവർത്തിക്കുന്നു. ഫെബ്രുവരി മാസം ലണ്ടനിൽ നടന്ന യൂണിസൺ സൗത്ത് ഈസ്റ്റ് റീജിയണൽ നിർവാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണൽ ഫിനാൻസ് സ്ട്രാറ്റജിക് കമ്മറ്റിയിലും വെൽഫെയർ കമ്മറ്റിയിലും അംഗമാണ്. ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
യു കെ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ, യു കെ മലയാളി സമൂഹത്തിനായും പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുന്നു എന്നതാണ് സജീഷ് ടോമിനെ വ്യത്യസ്തനാക്കുന്നത്. യുക്മയുടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ pro.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07706913887 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക സംഘടനാ വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ പുത്തൻ പ്രവർത്തനവർഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബർമിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ, മെയ് 11 ശനിയാഴ്ച നടക്കും. യുക്മ ദേശീയ നിർവാഹകസമിതി അംഗങ്ങൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ റീജിയണൽ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുക്മ നേതാക്കൾക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ്‌ ബർമിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം യുക്മയുടെ 2019 ലെ ദർശനങ്ങളും ആഭിമുഖ്യങ്ങളും ചർച്ച ചെയ്യും. യുക്മ കഴിഞ്ഞ വർഷം യുവജനങ്ങൾക്കായി തുടങ്ങിവച്ച “യുക്മ യൂത്ത്” കൂടുതൽ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള  ചർച്ചകൾ ആദ്യ സെഷനിൽ നടക്കും. പൊതുരംഗങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രോത്സാഹനവും പരിശീലനവും നൽകുകയെന്ന ലക്‌ഷ്യം കൂടി ഉൾച്ചേർത്തുകൊണ്ട് പുനർരൂപീകരിച്ച “യുക്മ വിമൻ & യൂത്ത്” വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ സമ്മേളനം.
ഇതിനകംതന്നെ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞ “യുക്മ സാന്ത്വനം” പദ്ധതിയുടെ അവലോകനവും, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പിലാക്കുവാനുള്ള ചർച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിൽ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകൾക്കും യുക്മ റീജിയനുകൾക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാൻറ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തിൽ നടക്കുന്നതായിരിക്കും.
യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണൽ ഭാരവാഹികളെ മുഴുവൻ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചർച്ചകളും തീരുമാനങ്ങളും കൂടുതൽ വേഗത്തിൽ അംഗങ്ങളിലേക്കെത്തിക്കുവാൻ കഴിയുന്നു എന്നതാണ് നേതൃത്വ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു.
“യുക്മ  ടൂറിസം ക്ലബ്”ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും രാവിലത്തെ സെഷനിൽ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ “യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ” കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതൽ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനിൽ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചർച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്‌സസ് ഫോറം ഓർഗനൈസിംഗ് കമ്മറ്റി യോഗം നേഴ്‌സസ് ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള യുക്മ സാംസ്ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.
സോഷ്യൽ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചർച്ചാക്ലാസ്സ്, യുക്മന്യൂസ് എഡിറ്റോറിയൽ ബോർഡിന്റെയും  ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, “ജ്വാല” ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികൾക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, എബി സെബാസ്റ്റിയൻ, ലിറ്റി ജിജോ, സാജൻ സത്യൻ, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കിൽ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ദേശീയ – റീജിയണല്‍ ഭാരവാഹികളും, പുതുതായി രൂപീകരിക്കപ്പെട്ട യുക്മ പോഷക സംഘടനകളുടെ പ്രവർത്തകരും ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അഭ്യർത്ഥിക്കുന്നു. യുക്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കൂടുതല്‍ കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സമാന രീതിയിലുള്ള ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: –

The Royal Hotel, Ablewell Street, Walsall, West Midlands – WS1 2EL

ദശാബ്‌ദിയുടെ നിറവിൽ യുക്മയെ നയിക്കാനുള്ള ചരിത്ര നിയോഗവുമായി നവനേതൃത്വം കർമ്മപഥത്തിൽ

 
                                                       (UUKMA National Leadership 2019 – 2021)
 
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ പുതിയ  ദേശീയ സാരഥികൾ അടുത്ത രണ്ടു വർഷങ്ങളിലെ കർമ്മ പദ്ധതികൾ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. 2021 ജനുവരി വരെയുള്ള രണ്ടുവർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നെത്തി, ഒരു സംഘനിര രൂപപ്പെടുത്തി രണ്ടു വർഷക്കാലം ദേശീയ തലത്തിൽ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് ഇവർ  ഏറ്റെടുത്തിരിക്കുന്നത്.
ലോക പ്രവാസി മലയാളികളുടെ ഭൂപടത്തിൽ യുക്മയുടെ സ്ഥാനം അതുല്യമാണ്.  മറ്റു പല രാജ്യങ്ങളിലും പ്രവാസി ദേശീയ പ്രസ്ഥാനങ്ങൾ മലയാളികൾക്ക് ഒന്നിലേറെ ഉള്ളപ്പോൾ, യു കെ യിൽ യുക്മ എന്ന ഒരേ ഒരു ദേശീയ പ്രസ്ഥാനം മാത്രമാണ് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി നിലകൊള്ളുന്നത്. ഇത് യുക്മയുടെ പ്രസക്തി വാനോളമുയർത്തുമ്പോൾ, പുത്തൻ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വർദ്ധിക്കുന്നു. പുത്തൻ കർമ്മപഥത്തിൽ പരിണിതപ്രജ്ഞർ ആയ നവ നേതൃനിരയെ നമുക്കൊന്ന് പരിചയപ്പെടാം.
പ്രസിഡന്റ് – മനോജ്‌കുമാർ പിള്ള

യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിൽനിന്നുള്ള ശ്രീ മനോജ്‌കുമാർ പിള്ളയാണ് പുതിയ ദേശീയ പ്രസിഡന്റ്. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറി എന്നനിലയിലാണ് മനോജ്‌കുമാർ യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. 2015 ൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റായും, 2017 ൽ യുക്മ സാംസ്ക്കാരികവേദി ദേശീയ ജനറൽ കൺവീനർ ആയും മനോജ്‌കുമാർ പ്രവർത്തിച്ചിട്ടുണ്ട്. യാതൊരു  ഭാരവാഹിത്തവും ഇല്ലാത്തപ്പോഴും ഒരു യുക്മ പ്രവർത്തകൻ എന്ന നിലയിൽ എവിടെയും ഓടിയെത്തുന്ന  ആകർഷകമായ

പ്രവർത്തനരീതി തന്നെയാണ് ദേശീയ പ്രസിഡന്റ് പദത്തിന്  മനോജ്‌കുമാറിനെ  അർഹനാക്കിയ പ്രഥമ യോഗ്യതയെന്ന് നിസ്സംശയം പറയാൻ കഴിയും.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) പ്രസിഡന്റാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മനോജ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മനോജ്‌കുമാർ പിള്ളയുടെ ചടുലതയാർന്ന നേതൃപാടവം യുക്മയെ പുത്തൻ തലങ്ങളിലേക്ക് എത്തിക്കുമെന്നതിൽ സംശയം വേണ്ട.
ജനറല്‍ സെക്രട്ടറി: അലക്സ് വര്‍ഗ്ഗീസ്
യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്. യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആര്‍ ഒ, ദേശീയ ജോയിന്റ്  ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്.
നിലവില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം എം സി എ) പ്രസിഡന്റ് കൂടിയായ അലക്സ്, മാഞ്ചസ്റ്റര്‍  സെന്‍റ്  തോമസ് സീറോ  മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് കഴിഞ്ഞ  ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം. മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രഷറർ – അനീഷ് ജോൺ 
യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആർ ഒ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അനീഷ് ജോൺ യുക്മ ദേശീയ ട്രഷറർ പദത്തിലേക്കെത്തുന്നത്. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ ഭാരവാഹിത്വങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുള്ള അനീഷ് യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ ഒരു അനുഗ്രഹീത ഗായകൻ കൂടിയാണ്.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന അനീഷ് റാന്നി സെന്റ് തോമസ് കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഇന്റർ സോണൽ കലോത്സവം സംഘാടകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ്. ചിരിച്ചുകൊണ്ട് മാത്രം ആരുമായും ഇടപഴകുന്ന അനീഷ് യുക്മയിൽ കൂടുതൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരിൽ ഒരാളാണ്.
വൈസ് പ്രസിഡന്റ് – എബി സെബാസ്റ്റ്യന്‍
യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ “കേരളാ പൂരം” വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം നമുക്ക് നിസ്സംശയം പറയാനാവും എബി സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ സംഘാടകമികവിന് തുല്യംവക്കാൻ മറ്റൊരു പേരില്ല എന്ന്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാർഗനിദേശങ്ങളും നൽകി പിന്നണിയിൽനിന്ന് സംഘടനക്ക് ആത്മവിശ്വാസം പകർന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു.
എബി സെബാസ്റ്റ്യൻ സജീവമല്ലാതിരുന്ന ഒറ്റൊരു ദേശീയ കലാമേള പോലും യുക്മയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.  എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന “ഡെയ്ലി മലയാളം” ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍നിന്ന് രണ്ട് തവണ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ എബി നിലവിൽ ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.
വൈസ് പ്രസിഡന്റ് (വനിത) : ലിറ്റി ജിജോ 
ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ് ലിറ്റി ജിജോ. മിഡ്‌ലാൻഡ്‌സിലെ  ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതുമായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവച്ചിട്ടുള്ള വ്യക്തിയാണ് ലിറ്റി. മുന്നൂറ് പേരെ അണിനിരത്തി യു കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ കൂടി കയ്യൊപ്പോടെ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കപ്പെട്ടവ ആയിരുന്നു. യു കെ ക്നാനായ വനിതാ ഫോറത്തിന്റെ അഡ്ഹോക് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയിട്ടുള്ള ലിറ്റി യുക്മ ദേശീയ വൈസ് പ്രസിഡന്റ് എന്നനിലയിൽ  മലയാളി സമൂഹത്തിനായി ഏറെ നല്ലകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യു കെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നു. ബര്‍മ്മിങ്ഹാം കമ്മ്യൂണിറ്റി എന്‍ എച്ച് എസ്  ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
ജോയിന്റ് സെക്രട്ടറി : സാജന്‍ സത്യന്‍ 
യുക്മയിലെ ബഹുഭൂരിപക്ഷം വരുന്ന നേഴ്‌സിംഗ് സമൂഹത്തിന്റെ മുന്നേറ്റത്തിന് സംഘടനാ തലത്തിലൂടെ സഹായമാകുവാന്‍ നേഴ്‌സിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ സത്യന്റെ നേതൃത്വത്തിന് സാധിക്കും.  ലീഡ്സ്  ജനറല്‍ ഇന്‍ഫര്‍മറിയിലെ ബാൻഡ് 8 നഴ്സ് പ്രാക്ടീഷ്ണറായ സാജന്‍ കഴിഞ്ഞ വര്‍ഷം യുക്മ ദേശീയ ഭരണസമിതി യു.കെയിലെമ്പാടും സംഘടിപ്പിച്ച നേഴ്‌സിംഗ് കോണ്‍ഫ്രന്‍സുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തിയാണ്. ക്ലാസ്സുകള്‍ക്ക് ആവശ്യമായ വിവിധ വിഷങ്ങള്‍ കണ്ടെത്തുന്നതിനും അതിലെ അക്കാദമിക് മെറിറ്റ് വിശദീകകരിച്ച് നല്‍കുന്നതിലുമൊക്കെ സാജന്റെ കഴിവ് പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോഴും യു.കെയിലെ നേഴ്‌സിംഗ് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുള്ളത് തീര്‍ച്ചയാണ്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് പഠനം മുതലുള്ള സംഘടനാ രംഗത്തെ പരിചയവും വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനിൽ നിന്നും യുക്മ ദേശീയ തലത്തിലേക്കെത്തിയ സാജൻ സത്യന് മുതൽക്കൂട്ടാകും.
ജോയിന്റ് സെക്രട്ടറി (വനിത) : സെലീനാ സജീവ് 
ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്റ്റാഫ് നഴ്സായ സെലീന നേഴ്‌സിംഗ് മേഖലയിലെന്നപോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്ക്കൂള്‍-കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീനക്ക് ഏത് പ്രതിസന്ധികളെയും മികച്ച “സ്പോർട്സ്മാൻ സ്പിരിറ്റ്”ഓടെ സമീപിക്കുവാൻ കഴിയുന്നു. എഡ്മണ്ടന്‍ മലയാളി അസോസിയേഷനിൽനിന്നുള്ള സെലീനക്ക്  പരിചയപ്പെടുന്നവരിൽ നിഷ്ക്കളങ്കമായ സൗഹൃദം സ്ഥാപിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകും. യുക്മയുടെ സൗഹൃദ കൂട്ടായ്മക്ക് സെലീനയുടെ ദേശീയ തലത്തിലുള്ള നേതൃത്വം തീർച്ചയായും സഹായകരമാകും എന്നതിൽ സംശയമില്ല.
ജോയിന്റ് ട്രഷറര്‍ : ടിറ്റോ തോമസ് 
യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, നാഷണൽ കമ്മറ്റി അംഗം, യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടിറ്റോ തോമസ് സംഘടനയിലെ സീനിയർ നേതാക്കളിൽ ഒരാളാണ്. യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ടിറ്റോ ജോബ് സെന്റര്‍ പ്ലസിലെ ഉദ്യോഗസ്ഥനാണ്. സംഘടനാ രംഗത്ത് ധീരമായ നിലപാടുകൾ എടുത്ത്  മുന്നിൽനിന്ന് നയിക്കാനുള്ള ഊർജസ്വലത എന്നും ടിറ്റോ തോമസിന് സ്വന്തം. ടിറ്റോ തോമസിന്റെ പരിചയസമ്പത്ത് യുക്മ ദേശീയ കമ്മറ്റിക്ക് കൂടുതൽ ദിശാ ബോധം നൽകുകതന്നെ ചെയ്യും എന്ന് നമുക്ക് ഉറപ്പിക്കാം.

ദേശീയ ഭാരവാഹികളെ കൂടാതെ റീജിയണൽ പ്രസിഡന്റുമാരും റീജിയനുകളിൽനിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങളും കഴിഞ്ഞ ടേമിലെ ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമടങ്ങിയ കരുത്തുറ്റ നേതൃനിരയാണ് ദേശീയ നിർവാഹക സമിതി. അടുത്ത രണ്ട് വർഷം യു കെ മലയാളി പൊതുസമൂഹത്തിന് ഗുണകരമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ പുതിയ ദേശീയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

തയ്യാറാക്കിയത് : സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ 2019 – 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ പ്രഖ്യാപിച്ചു

പ്രിയ യുക്മ അംഗഅസോസിയേഷന്‍ ഭാരവാഹികളെ,

യുക്മയുടെ നിലവിലുള്ള ദേശീയ – റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി അവസാനിക്കുകയാണല്ലോ. യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെതെരഞ്ഞെടുക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട വോട്ടേഴ്സ് ലിസ്റ്റിലേക്ക് അംഗ അസോസിയേഷനുകളില്‍ നിന്നും മൂന്ന് യുക്മ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് വോട്ടേഴ്സ് ലിസ്റ്റ്പ്രസിദ്ധികരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി: 30 ജനുവരി 2019

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി: 12 ഫെബ്രുവരി 2019

യുക്മ പ്രതിനിധി കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 17 ഫെബ്രുവരി 2019

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി: 19 ഫെബ്രുവരി 2019
(Only spelling Corrections are allowed. Name changes or adding new names are not allowed once draft voters list published on 17/02/2019)

അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 20 ഫെബ്രുവരി 2019

റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി: 2/3 മാര്‍ച്ച് 2019

നാഷണല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി: 9 മാര്‍ച്ച് 2019

യുക്മ വെബ്‌സൈറ്റിലും (www.uukma.org) യുക്മ ന്യൂസിലും (www.uukmanews.com) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ (Only spelling Corrections are allowed. Name changes or adding new names are not allowed once draft voters list published on 17/02/2109).പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായിതെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സമാന്തര സംഘടനകളില്‍ സ്ഥാനം
വഹിക്കുന്നവര്‍ക്ക് യുക്മ പ്രതിനിധിയായിവരാവുന്നതാണ്. എന്നാല്‍ യുക്മയുടെ റീജിയണല്‍ തലത്തിലോ, ദേശീയ തലത്തിലോ ഏതെങ്കിലും സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിനോ ഭാരവാഹിത്വം വഹിക്കുന്നതിനോ അര്‍ഹതഉണ്ടായിരിക്കുന്നതല്ല.13/01/2019 തില്‍ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരമാണിത്.

ചില അംഗ അസ്സോസ്സിയേഷനുകളുടെയും റീജണുകളുടെയും അഭ്യര്‍ത്ഥനകള്‍ മാനിച്ച് ദേശീയ ജനറല്‍ സെക്രട്ടറി 22/01/2019 അറിയിച്ചിട്ടുള്ള തീയതികളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. യുക്മ പ്രതിനിധികളുടെ പേരുകള്‍ സമര്‍പ്പിക്കുവാനുള്ള ഫോം ഇതോടൊപ്പം കൊടുക്കുന്നു. അസോസിയേഷനുകള്‍ റീജിയണുകള്‍ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഈ ഇ-മെയില്‍ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളില്‍ എത്തിക്കുക എന്നത് റീജിയണല്‍ സെക്രട്ടറിയുടെയുംപ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അസ്സോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമാഹരിച്ചു തെരഞ്ഞെടുപ്പ് ചുമതലയുള്ളദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന് താഴെ നല്‍കിയിട്ടുള്ള ഇ-മെയിലില്‍ എത്തിക്കേണ്ട ചുമതലയും uukmaelection@yahoo.com നിലവിലുള്ള റീജിയണല്‍ സെക്രട്ടറിയോ പ്രസിഡണ്ടോനിര്‍വഹിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറും ദേശീയ ജനറല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുപ്പ്മാര്‍ഗരേഖകള്‍ കൃത്യമായി പാലിച്ചു നീതിപൂര്‍വമായും സത്യസന്ധമായുമുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു.

 

https://www.uukma.org/wp-content/uploads/2019/01/UUKMA-Rep-Form.pdf

Kerala Floods: A million in camps and thousands stranded. UUKMA Charity On War-Footing to Mobilise Help

The state of Kerala in India, known as “God’s Own Country”, is currently under a state of emergency due to a widespread flood. This unexpected and 2-week long flood has already taken over 300 lives in total including small children.

More than hundred thousand families have lost their home, belongings and now living in temporary shelters. Many of them have lost their immediate family members and friends. The Total estimated damage as of yesterday (08/20) was Rs.9000 Crores which is around £ 80 Million Pounds.

The current statistics are as follows

  • 2nd worst flood after 1924
  • 13 out of the 14 districts severely affected
  • 23 bridges collapsed
  • 35 dams opened
  • From May 29th to Aug 17th, 2018
  • Over 211 landslides
  • Over 50000 houses damaged
  • 10197 km of Public Works Department (PWD) roads damaged
  • 60000 KM of Local roads damaged
  • 4000 transformers, 17 substations shutdown to avoid accidents
  • 30000-hectare agricultural loss amounting 770 Crore, 2 lakh farmers affected
  • Cochin International Airport closed
  • 16 helicopters for rescue operations
  • Over 100 teams of Army Navy, coast guard and NDRF
  • 3,14,391 lakh people rescued, 82442 people rescued on Friday only (17/08/2018)
  • 3000 rescue camps running

One of the good news from Kerala is that the worst of the floods is over. Rains have reduced, flood levels have come down, the sun has come up in some places, the vast majority of those who need help have been taken to relief shelters (though several are still stranded and perhaps have no means of communication to ask for help), most roads have been reopened, and power has been restored in some (but not all) places.

Everyone is now focused on bringing water, food, medicines, sanitary products, clothes, and other essentials to the relief centers. In a few days, people will have to get back to their homes (assuming those have not been washed away by the floods) and begin the arduous task of clean up and repair, which could perhaps take months. It is gratifying to see that generous friends like you from around the world have reached out with your help.

We are keenly following the developments back in Kerala and have been in close touch with many friends and family who have been helping at various relief centers. On behalf of those who were displaced, and those who were working to help them, we thank you for all your help!

You can read the live updates in English here: India Times News Outlet and BBC.

https://timesofindia.indiatimes.com/city/kochi/kerala-floods-live-updates-situation-serious-in-many-districts/liveblog/65403405.cms

https://www.bbc.co.uk/news/world-asia-india-45242793

It is with a heavy heart that we draw your attention to the human tragedy unfolding in our home state in India. Kerala, the southernmost state of India, has been reeling under unimaginable destruction and damages to human lives and property as the state was subjected to unprecedented natural fury and calamities due to the torrential monsoon rains lasting for a week, aggravated by avalanches like massive landslides and all the thirty-three dams across the state overflowing.
The depth and dimension of the scale of devastation and human sufferings thrust upon the millions of people are unfathomable and beyond normal comprehension. Having nearly 400 lost their lives with hundreds more unaccountable or missing , 846700 people uprooted from their safety havens and relocated to temporary 3850 relief camps , hundreds of thousands of houses and other buildings irreparably damaged and become inhospitable, thousands of miles of roads washed away, complete transport facilities at stand still, Kochi international Airport closed down indefinitely, acute shortage of medicine and food compounded by fiercely inadequate medical facilities, the situation could not be worse by any standards . Cities, towns, and villages are fully submerged to devastating consequences. The state has not experienced anything like this in this century.
As the natural fury slowly dies out, Kerala is confronted by the aftermath of the tragedy of epic proportions: managing the immediate crisis of survival and rehabilitation and subsequent reconstruction. These Herculean tasks have to be carried out on a war footing in order to avoid a larger human tragedy in waiting in the shape of after-effects of the flood. Even though efforts are being made with a missionary zeal and passion to bring the state back to normalcy, the reality remains that the efforts and initiatives could not even touch the fabric of the gargantuan issues rearing their ugly heads at every corner.
At this critical juncture, Kerala and its people need your firm’s priceless support. The Government of Kerala has appealed to the world at large to donate generously to the Chief Minister’s Relief Fund. We passionately request your timely intervention in the form of aid to help us to circumvent the adversities and start rebuilding our lives from the scratches.
In this unfortunate scenario, every single penny counts to yield rich dividends manifold in terms of benefits to wipe off the tears of the affected.

Union of UK Malayalee Association (UUKMA), an umbrella federal organisation of the majority of the UK Kerala community associations, is spearheading an intensive campaign to raise resources in kind and cash to support the cause through the UUKMA Charity Foundation ( Reg No 1178288).

 

Volunteers in action conducting various fundraising activities to help Kerala Flood victims

Please click here to donate through our Virgin Money Giving Fundraising Page by UUKMA Charity