യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച ബർമിംങ്ഹാമിൽ…ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ….

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച (18/06/22) ബർമിംങ്ഹാമിൽ നടക്കും. രാവിലെ 11.30 ന് ബർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ചായിരിക്കും ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു.
മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന്  ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗത്തിൽ വച്ച് ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല ഭരണഘടന പ്രകാരം  തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തിരുന്നു.
അതിൻ പ്രകാരം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദത്തിലും ചുമതലയിലും മെയ് 28 ശനിയാഴ്ച  മിഡ്ലാൻഡ്സ് റീജിയൺ കമ്മിറ്റി തിരഞ്ഞെടുപ്പോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കാണ് നാളെ ശനിയാഴ്ച ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതോടെ സമാപനം കുറിക്കുന്നത്.  ജൂൺ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ജൂൺ 11 ന് ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണിലും തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതികൾ നിലവിൽ വന്നിരുന്നു.  എല്ലാ റീജിയണുകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളും കമീഷൻ ചുമതലപ്പെടുത്തിയ നിരീക്ഷകരും ഉൾപ്പെടുന്ന പാനൽ ആയിരുന്നു  അടുക്കും ചിട്ടയുമായി ഭരണഘടനാപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്.  യുക്മയുടെ വിവിധ റീജിയനുകളിൽ അഭിപ്രായ സമന്വയത്തോടെയും ഏകകണ്ഡേനയുമാണ് പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഭീതി അവസാനിച്ച കാലഘട്ടത്തിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാൽ  യുക്മയുടെ നായകരായി ചുമതലയേറ്റെടുക്കുന്ന പുതിയ സാരഥികൾക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. ആത്മാർത്ഥതയും, അർപ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്നേഹവുമുള്ള  പുതിയ നേതൃത്വനിരയാണ് റീജിയണുകളിൽ ചുമതലയേറ്റു കഴിഞ്ഞിരിക്കുന്നത്.
 
2022-ലെ യുക്മയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായി ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് യുക്മ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്.
അടുത്ത വർഷങ്ങളിലേക്ക് യുക്മയെ നയിക്കുവാൻ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ അവരുടെ ഹൃദയവികാരമായ പ്രതീക്ഷയായ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയ്ക്ക് കഴിവുറ്റ അമരക്കാരെ, നിഷ്പക്ഷവും  നീതിപൂർവ്വവുമായി  തിരഞ്ഞെടുപ്പ് നടത്തി  പുതിയ ഭരണസമിതിയെ കണ്ടെത്തുക എന്ന ചുമതലയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. അതിനായി  യുക്മ ജനറൽ കൗൺസിൽ അം‌ഗങ്ങളെല്ലാവരും നാളെ യോഗസ്ഥലത്ത് എത്തിച്ചേരുകയും, എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന്  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.
യോഗം നടക്കുന്ന ഹാളിൻ്റെ വിലാസം:- 

Royal Hotel,
Ablewell Street,
Walsall,
WS1 2EL.

യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ….. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായി…… ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂൺ 18ന് ബർമിംങ്ങ്ഹാമിൽ

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
2022 വർഷത്തിലെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന  യുക്മയുടെ റീജിയൺ  ഇലക്ഷൻ പ്രക്രിയകൾ നാളെ സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ തിരഞ്ഞെടുപ്പ് നാളെ നടക്കും. സൂപ്പർ സാറ്റർഡെയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂൺ 18ന് ബർമിംങ്ങ്ഹാമിൽ നടക്കും.
മെയ് 28 ശനിയാഴ്ച  മിഡ്ലാൻഡ്സ് റീജിയണിലും ജൂൺ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായ എല്ലായിടത്തും അടുക്കും ചിട്ടയുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്.  യുക്മയുടെ വിവിധ റീജിയനുകളിൽ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരികയാണ്.  ഈസ്റ്റ് ആംഗ്ലിയ റീജിയൻ തിരഞ്ഞെടുപ്പ് 10AM നും, യോർക് ഷെയർ റീജിയണിൽ ഉച്ചക്ക് 12 മണിക്കും, നോർത്ത് വെസ്റ്റ് റീജിയൺ തിരഞ്ഞെടുപ്പ് വൈകിട്ട് 5 PM നുമായിരിക്കും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുക.
മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന്  ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല ഭരണഘടന പ്രകാരം  ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
റീജിയൻ  തിരഞ്ഞെടുപ്പുകൾ ജൂൺ 11ന് അവസാനിക്കുമ്പോൾ ജൂൺ 18 ശനിയാഴ്ച ബെർമിംങ്ങ്ഹാമിൽ വച്ച് അടുത്ത വർഷങ്ങളിലേക്കുള്ള യുക്മയുടെ പുതിയ ദേശീയ ഭരണസമിതി  തിരഞ്ഞെടുപ്പിലൂടെ  ചുമതലയേറ്റെടുക്കും. കോവിഡിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാൽ ചുമതലയേറ്റെടുക്കുന്ന, യുക്മയുടെ നായകരായി എത്തിച്ചേരുന്ന പുതിയ സാരഥികൾക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള തികഞ്ഞ ഉത്തരവാദിത്തമാണുള്ളത്. ആത്മാർത്ഥതയും, അർപ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്നേഹവുമുള്ള  പുതിയ നേതൃത്വനിരയെ തിരഞ്ഞെടുക്കുവാനുള്ള  വലിയ ചുമതലയാണ് യുക്മ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്.
യുക്മയുടെ  എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളാണ് നടന്നു വരുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പുകൾ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ ഭരണസമിതികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന്  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-
Bishops’ College,
Churchgate, 
Cheshunt, 
Herts,
EN8 9XQ
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-
St.James Hall
Vicarage Close
Salford
M6 8 EJ
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം:-
Soothill Working Mens Club,
151 Soothill Lane, Batley,
WF17 6HW.

യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂൺ 18 ശനിയാഴ്ച ബർമിംഗ്ങ്ഹാമിൽ…

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യുക്മയുടെ  എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള  പൊതുയോഗം ജൂൺ 18 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ നടക്കും. യുക്മയുടെ 2022-2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികൾക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും സമയപരിധിക്കുള്ളിൽ ലഭിച്ച  യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക  യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ യുക്മയിൽ അംഗമായിരിക്കുന്ന അസോസിയേഷനുകളിൽ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികൾക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയിൽ  ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.
ബർമിംഗ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ രാവിലെ ഒൻപത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിർവാഹകസമിതി യോഗം പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ ചേരും.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുക്മ പ്രതിനിധികൾ ബർമിംഗ്ഹാമിലേക്ക് എത്തിച്ചേരുന്നതോടെ  കൃത്യം പതിനൊന്ന് മണിക്ക്  പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ  പൊതുയോഗത്തിൽ പൂർത്തിയാക്കി തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ  തെരഞ്ഞെടുപ്പ് നടക്കും.
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ കോവിഡാനന്തര കാലഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2022 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളിൽനിന്നായി മുന്നൂറിൽപ്പരം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാൻ  എത്തിച്ചേരുമെന്ന് കരുതപ്പെടുന്നു.
പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്. നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ട് വർഷക്കാലത്തേക്ക് യുക്മയെ നയിക്കുവാൻ കഴിവുറ്റ നേതൃനിരയെ തിരഞ്ഞെടുക്കുവാൻ യുക്മ ജനറൽ കൗൺസിൽ അംഗങ്ങളോട് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ അലക്സ് വർഗ്ഗീസ്, വർഗ്ഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അഭ്യർത്ഥിച്ചു.
 
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:- 
Royal Hotel, 
Ablewell Street,
Walsall,
WS1 2EL.

യുക്മ റീജിയണൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളിൽ….

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യുക്മ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം  ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം  ആദ്യ ദിവസമായ മെയ് 28 ശനിയാഴ്ച യുക്മ മിഡ്ലാൻഡ്സ് റീജിയനിലും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലും ഇലക്ഷൻ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ ഇലക്ഷൻ നടത്തുന്നത്.  ജൂൺ 4 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിൽ നടക്കുന്ന ഇലക്ഷനെ തുടർന്ന് ജൂൺ 11 ന്  യോർക് ഷെയർ റീജിയണിലും നോർത്ത് വെസ്റ്റ് റീജിയണിലുമാണ് നിലവിൽ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് റീജിയണുകളിലെ ഇലക്ഷൻ തീയ്യതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.
റീജിയൻ ഇലക്ഷൻ തീരുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മ ഇലക്ഷൻ കമ്മീഷണർമാരായ അലക്സ് വർഗ്ഗീസ്, വർഗ്ഗീസ് ജോൺ, ബൈജു തോമസ് എന്നിവരാണ് ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യുക്മയുടെ  എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ കമ്മിറ്റികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.

യുക്മ കേരളപൂരം വള്ളംകളി 2022; ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം….

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ  നടത്തുന്ന “കേരളാ പൂരം 2022″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന്  യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍  നടത്തിയ വള്ളംകളി  വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍  32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന വർഷം യുക്മ കേരളപൂരം – 2019 വള്ളംകളിയിൽ പങ്കെടുത്ത 24 ടീമുകളെ പിന്തള്ളി ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിനെ നയിച്ച തോമസ്കുട്ടി ഫ്രാൻസീസ് രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഹാട്രിക് കിരീട നേട്ടത്തിനായിട്ടായിരിക്കും ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബ് ഈ വർഷം തായങ്കരി ബോട്ടിൽ തുഴയെറിയുന്നത്.
ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
“കേരളാ പൂരം 2022″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ്  “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍  സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി, കുട്ടനാടിലെ പുളിങ്കുന്ന് നിന്നും നെഹ്റു ട്രോഫി വള്ളംകളിയിൽ പുളിങ്കുന്ന് ചുണ്ടൻ വള്ളത്തിൽ തുഴയെറിയാൻ നേതൃത്വം കൊടുക്കുകയും വള്ളം കളികളി മത്സരങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വള്ളംകളിയെ നെഞ്ചിലേറ്റിയ മാഞ്ചസ്റ്ററ്റിലെ ജോബി തോമസ് എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു:-
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ  കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.
ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ 20 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍  ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.
കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ  ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.
 എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. മുൻ വര്‍ഷങ്ങളിലേതുപോലെ  പങ്കെടുക്കാനെത്തുന്ന മുഴുവൻ ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കുന്നതായിരിക്കും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.
ബ്രിട്ടണില്‍ നിന്നുമുള്ള  ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.
വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
 
ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിളിക്കുക.:- 
ജയകുമാര്‍ നായര്‍ – 07403 223066
ജേക്കബ് കോയിപ്പള്ളി – 07402 935193
ജോബി തോമസ് – 07985234361
“കേരളാ പൂരം 2019”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:–
മനോജ് കുമാർ പിള്ള (പ്രസിഡന്റ്) –  07960357679,
അലക്സ് വര്‍ഗ്ഗീസ് (ജനറൽ സെക്രട്ടറി) – 07985641921
അഡ്വ. എബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്, ഇവൻ്റ് ഓർഗനൈസർ) – 07702862186

യുക്മ ജനറൽ കൗൺസിലേക്ക് അംഗ അസോസിയേഷനുകളുടെ പ്രതിനിധി ലിസ്റ്റ് സമർപ്പിക്കാൻ മാർച്ച് 25 വരെ അവസരം…

യുക്മ ഭരണഘടന അനുസരിച്ച് പുതിയ ഭരണസമിതി തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി  യുക്മ ജനറൽ കൗൺസിലേക്ക് അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള  പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കാൻ യുക്മ ദേശീയ സമിതിയുടെ തീരുമാനം ബർമിംങ്ഹാമിൽ ചേർന്ന നാഷണൽ ജനറൽ ബോഡി യോഗം അംഗീകരിച്ചു.
ഇതനുസരിച്ച് മൂന്ന് പേരടങ്ങുന്ന പുതിയ യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമർപ്പിക്കേണ്ട സമയപരിധി 2022 ഫെബ്രുവരി 25 മുതൽ മാർച്ച് 25 രാത്രി 12 PM വരെയായിരിക്കും.  ഇതു സംബന്ധിച്ച്  അംഗ അസോസിയേഷനുകൾക്ക് യുക്മ സെക്രട്ടറി മെയിൽ അയച്ചുകഴിഞ്ഞു.
മൂന്ന് പേരടങ്ങുന്ന പുതിയ പ്രതിനിധി ലിസ്റ്റ് നിശ്ചിത അപേക്ഷ ഫോമിൽ വ്യക്തമായി പൂരിപ്പിച്ച്  അയച്ചു കൊടുക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം   secretary.ukma@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും അസോസിയേഷനിൽ നിന്നും പ്രതിനിധി ലിസ്റ്റ് നിശ്ചിത തീയ്യതിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ നിലവിലുള്ള ലിസ്റ്റിലെ പ്രതിനിധികളെ തുടരാൻ അനുവദിക്കുന്നതാണ്.
മാർച്ച് 30നായിരിക്കും കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. കരട് ലിസ്റ്റിൽ ഏതെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തൽ വരുത്താനുള്ള സമയം  ഏപ്രിൽ 7വരെയായിരിക്കും. തുടർന്ന് ഏപ്രിൽ 10ന് ജനറൽ കൗൺസിലിലേക്കുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇക്കാര്യത്തിലുള്ള സമയക്രമമെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

യുക്മ ദേശീയ വാർഷിക പൊതുയോഗവും ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി 19 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ……കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേട്ടമാക്കി മാറ്റിയ ഒരുവർഷക്കാലം

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
 

യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം മുൻപ് അറിയിച്ചിരുന്നതു പോലെ ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ബർമിംഗ്ഹാമിൽ നടക്കും. പൊതുയോഗത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ യുക്മ ദേശീയകലാമേള – 2021 ൻ്റെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടത്തുന്നതാണ്. പൊതുയോഗത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നതാണ്.

 
കോവിഡ് മഹാമാരി മൂലം ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാൻ  സമ്മേളന ഹാളുകൾ കിട്ടുവാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ  കഴിഞ്ഞ വർഷം ഓൺലൈൻ മീറ്റിംഗിലൂടെയാണ് വാർഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്. കഴിഞ്ഞ വർഷം  യുക്മ ജനറൽ കൗൺസിൽ  പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തുവാൻ  സാധിക്കാതെ പോയതിനാൽ 2021-2022 ലെ വാർഷിക പൊതുയോഗം വലിയ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 19ന് നടത്താൻ യുക്മ ദേശീയ സമിതി  തീരുമാനിച്ചിരിക്കുന്നത്. യു കെയിലെ ഭരണ നേതൃത്വം ജനജീവിതം സാധാരണ നിലയിലാക്കുവാനുള്ള  നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ  യുക്മയുടെ എല്ലാ പരിപാടികളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റി കോവിഡിന് മുൻപെന്ന പോലെ സാധാരണ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.  ഫെബ്രുവരി 19 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തോടെ  യുക്മയുടെ പരിപാടികൾ സാധാരണ നിലയിലേക്ക് മാറുമെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്.
ബർമിംഗ്ഹാമിൽ രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും യുക്മ ദേശീയ പൊതുയോഗവും കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും  നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
 
2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീ. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ സമിതി സംഭവ ബഹുലമായ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ തന്നെ വീരോചിതമായി ഇടംപിടിച്ചിരിക്കുകയാണ്.

ഈ ഭരണ സമിതിയുടെ ആദ്യ ഒരു വർഷക്കാലം കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് കോവിഡ് മഹാമാരിക്കിടയിൽ ലോകം വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിലും യുക്മയുടെ  പ്രവർത്തനങ്ങൾ ഏററവും മികച്ചതാക്കി മാറ്റാൻ യുക്മ ദേശീയ സമിതിക്ക് സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ രണ്ട് വർഷവും കലാമേളകൾ മുടക്കം വരുത്താതെ ഓൺലൈനിൽ സംഘടിപ്പിക്കുവാനും, 2021-ൽ ചരിത്രത്തിലാദ്യമായി ഓണാഘോഷം  മലയാള മനോരമയുമായി  ചേർന്ന് സംഘടിപ്പിക്കുവാനും സാധിച്ചത് നിലവിലെ കമ്മിറ്റിയുടെ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. കൂടാതെ  മലയാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണുവാനും യുക്മ ദേശീയ സമിതിക്ക് സാധിച്ചു.

 
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്,  വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ഉൾപ്പെടുന്ന എല്ലാവരുടേയും ഒത്തൊരുമയുടെയുള്ള പ്രവർത്തനമാണ് ഈ കമ്മിറ്റിയുടെ വിജയത്തിനാധാരം.
 
ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പത്ത് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.
 
യുക്മ ദേശീയ പൊതുയോഗവും യുക്മ ദേശീയകലാമേള – 2021 ൻ്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കുന്ന  ഹാളിന്റെ മേൽവിലാസം:-
St. Mary’s Church Hall,
30 Hob’smoat Meadow, Solihull,
B92 8PN.

“യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയിൽ നാളെ യുകെയിലെ പ്രമുഖ മനോരോഗ വിദഗ്ധ ഡോ. ഹേനാ വിജയൻ സംസാരിക്കുന്നു….

സാജൻ സത്യൻ
(യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി)
“യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന  സെമിനാർ പരമ്പരയിൽ നാളെ ശനിയാഴ്ച (05/02/22) 3PM ന് യുകെയിലെ പ്രമുഖ മനോരോഗ വിദഗ്ധ ഡോ. ഹേനാ വിജയൻ സംസാരിക്കുന്നു. “EMOTIONAL WELLBElNG” എന്ന വിഷയത്തെ അധികരിച്ചാണ് ഡോ. ഹേനാ വിജയൻ സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിക്കുന്ന നിങ്ങളുടെ  സംശയങ്ങൾക്ക്  മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങൾ   contact.unf@gmail.com, secretary.ukma@gmail.com തുടങ്ങിയ ഏതെങ്കിലും മെയിലുകളിലേക്ക്  അയച്ചുതരേണ്ടതാണ്
യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്സുമാർക്ക് വേണ്ടി നിരവധിയായ പ്രശ്നങ്ങളിൽ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും, അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു. നഴ്സുമാരുടെ  വിവിധ പ്രശ്നങ്ങൾ ഗവൺമെൻ്റിന് മുന്നിൽ എത്തിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ  നഴ്സുമാർക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക്  15/01/2022 ശനിയാഴ്ച  തുടക്കം കുറിച്ചിരുന്നു.
അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന “മലയാളി  നേഴ്സ് മാർക്കൊരു കൈത്താങ്” എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയുടെ നാലാം ഭാഗമാണ് നാളെ ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും  പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.
യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചുമുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ  വിഷയങ്ങളിൽ അതാതു മേഖലകളിലെ  വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.
വെബ്ബിനാറിൻ്റെ ആദ്യത്തെ മൂന്ന് സെമിനാറുകളും വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.  സെമിനാറിൽ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേർ ഈ സംരംഭത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
വെബിനാറിൻ്റെ ഉദ്ഘാടന ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് &
ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് /  ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.
സെമിനാർ പരമ്പരയുടെ  രണ്ടാമത്തെ ദിവസം കഴിഞ്ഞ ശനിയാഴ്ച (22/01/22)  ഇംഗ്ലണ്ട് & വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും, ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററും  കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലറുമായിരുന്ന  ബൈജു വർക്കി തിട്ടാല “Employee’s Rights at work in UK” എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാർ നയിച്ചത്. ജോലി മേഖലകളിൽ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തൻ അറിവുകളാണ് സോളിസിറ്റർ ബൈജു തിട്ടാല തൻ്റെ സെഷനിൽ പ്രേക്ഷകർക്കായി പങ്കുവച്ചത്.
സെമിനാർ പരമ്പരയുടെ  മൂന്നാമത്തെ ദിവസമായിരുന്ന കഴിഞ്ഞ  ശനിയാഴ്ച (29/05/22)   യു കെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററും, പോൾ ജോൺ & കോ എന്ന സോളിസിറ്റർ സ്ഥാപനത്തിൻ്റെ ഉടമയുമായ സോളിസിറ്റർ പോൾ ജോൺ UK VISAS & IMMIGRATION എന്ന വിഷയത്തെ സംബധിച്ച നയിച്ച സെമിനാർ വളരെയേറെ പ്രയോജനകരമായിരുന്നു. .
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Zoom Meeting – 89185892885
Passcode  –  323052

 

“യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയിൽ “യു കെ വിസയും ഇമിഗ്രേഷനും” എന്ന വിഷയത്തിൽ ഇന്ന് യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ സംസാരിക്കുന്നു…

സാജൻ സത്യൻ
(യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി)
യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ   യുകെയിലെ പുതു തലമുറയിലെയും  നഴ്സുമാർക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയുടെ  മൂന്നാമത്തെ ദിവസമായ ഇന്ന്  ശനിയാഴ്ച (29/05/22) 3 PM ന് യു കെയിലെ പ്രശസ്ത സോളിസിറ്റർ പോൾ ജോൺ UK VISAS & IMMIGRATION എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു. യു കെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററായ അഡ്വ.പോൾ ജോൺ,  പോൾ ജോൺ & കോ എന്ന സോളിസിറ്റർ സ്ഥാപനം നടത്തി വരുന്നു. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിച്ചിരിക്കുന്ന  സംശയങ്ങൾക്ക്   പോൾ ജോൺ മറുപടി നൽകുന്നതായിരിക്കും.
യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്സുമാരുടെ നിരവധിയായ പ്രശ്നങ്ങളിൽ
അവരോടൊപ്പം ചേർന്ന്  നില്ക്കുകയും, അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു. നഴ്സുമാരുടെ  വിവിധ പ്രശ്നങ്ങൾ ഗവൺമെൻ്റിന് മുന്നിൽ എത്തിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പര  15/01/2022 ശനിയാഴ്ച മുതൽ എല്ലാ ആഴ്ചകളിലും നടന്നു വരുന്നു.
അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന “മലയാളി  നേഴ്സ് മാർക്കൊരു കൈത്താങ്” എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയുടെ മൂന്നാം ഭാഗമാണ് ഇന്ന് ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും  പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.
യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധങ്ങളായ  വിഷയങ്ങളിൽ അതാതു മേഖലകളിലെ  വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.
വെബ്ബിനാറിൻ്റെ ആദ്യത്തെ രണ്ട് സെമിനാറുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.  സെമിനാറിൽ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേർ ഈ സംരംഭത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഭാരവാഹികളെ അറിയിച്ചു കൊണ്ടിരിക്കുന്നത്.
വെബിനാറിൻ്റെ ഉദ്ഘാടന ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് &
ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് /  ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.
സെമിനാർ പരമ്പരയുടെ  രണ്ടാമത്തെ ദിവസം കഴിഞ്ഞ ശനിയാഴ്ച (22/01/22)  ഇംഗ്ലണ്ട് & വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും, ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററും  കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലറുമായിരുന്ന  ബൈജു വർക്കി തിട്ടാല “Employee’s Rights at work in UK” എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാർ നയിച്ചത്. ജോലി മേഖലകളിൽ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തൻ അറിവുകളാണ് സോളിസിറ്റർ ബൈജു തിട്ടാല തൻ്റെ സെഷനിൽ പ്രേക്ഷകർക്കായി പങ്കുവച്ചത്.
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന വെബ്ബിനാറിൻ്റെ ഇന്നത്തെ പ്രഭാഷണം കേൾക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Zoom Meeting – ID 860712 77041
Passcode  –  520998

യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയുടെ രണ്ടാം ദിവസം നാളെ ശനിയാഴ്ച 3PM ന് യുകെയിലെ പ്രമുഖ സോളിസിറ്റർ ബൈജു വർക്കി തിട്ടാല…

സാജൻ സത്യൻ
(യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി)
യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ   യുകെയിലെ പുതു തലമുറയിലെയും പഴയ തലമുറയിലെയും മലയാളി നഴ്സുമാർക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയുടെ  രണ്ടാമത്തെ ദിവസമായ നാളെ ശനിയാഴ്ച (22/05/22) 3 PM ന് യു കെയിലെ പ്രശസ്ത സോളിസിറ്റർ ബൈജു വർക്കി തിട്ടാല “Employee’s Rights at work in the UK” എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു. ഇംഗ്ലണ്ട് & വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും, ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററുമാണ് ശ്രീ. ബൈജു വർക്കി തിട്ടാല. കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലർ കൂടിയാണ് ബൈജു.
യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്സുമാരുടെ നിരവധിയായ പ്രശ്നങ്ങളിൽ
 അവരോടൊപ്പം ചേർന്ന്  നില്ക്കുകയും, അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു. നഴ്സുമാരുടെ  വിവിധ പ്രശ്നങ്ങൾ ഗവൺമെൻ്റിന് മുന്നിൽ എത്തിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് കഴിഞ്ഞ ശനിയാഴ്ച (15/01/2022)  തുടക്കം കുറിച്ചിരുന്നു.
അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന “മലയാളി  നേഴ്സ് മാർക്കൊരു കൈത്താങ്” എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയുടെ രണ്ടാം ഭാഗമാണ് ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും  പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.
യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ  വിഷയങ്ങളിൽ അതാതു മേഖലകളിലെ  വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.
വെബ്ബിനാറിൻ്റെ ആദ്യ ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് &
ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് /  ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.
സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ  സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുഎൻ എഫ് അഡ്വൈസർ സോണിയ ലുബി, യദു കൃഷ്ണൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Zoom Meeting – ID 85614379463
Passcode  –  657070