യുക്മ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 19 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ…………കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേട്ടമാക്കി മാറ്റിയ ഒരുവർഷക്കാലം…..

അലക്സ് വർഗ്ഗീസ് 
(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
 

യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 19 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. കോവിഡ് മഹാമാരി മൂലം  രണ്ടുവർഷം പ്രവർത്തന കാലയളവിന് ശേഷം യോഗങ്ങൾ നടത്താനും മറ്റുമുള്ള ഗവൺമെൻ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാനും സമ്മേളന ഹാളുകൾ കിട്ടുവാനുമുള്ള ബുദ്ധിമുട്ടിയ സാഹചര്യത്തിൽ  കഴിഞ്ഞ വർഷം ഓൺലൈൻ മീറ്റിംഗിലൂടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്. 

കഴിഞ്ഞ വർഷം  യുക്മ ജനറൽ കൗൺസിൽ  പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്താൻ  സാധിക്കാതെ പോയതിനാൽ 2021-2022 വാർഷിക പൊതുയോഗം വലിയ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 19ന് നടത്താൻ യുക്മ ദേശീയ സമിതി  തീരുമാനിച്ചിരിക്കുന്നത്. യു കെയിലെ ഭരണ നേതൃത്വം ജന ജീവിതം സാധാരണ നിലയിലാക്കുവാനുള്ള പ്രയോഗിക നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനിടയിലാണ് യുക്മയുടെ എല്ലാ പരിപാടികളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റി കോവിഡിന് മുൻപെന്ന പോലെ സാധാരണ രീതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം ഫെബ്രുവരി 19 ന് സംഘടിപ്പിക്കുന്ന പൊതുയോഗത്തോടെ   യുക്മയുടെ പരിപാടികൾ സാധാരണ നിലയിലേക്ക് മാറുമെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്.
ബർമിംഗ്ഹാമിൽ രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗവും മറ്റ് പരിപാടികളും  നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
 
2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മിറ്റി സംഭവ ബഹുലമായ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ തന്നെ വീരോചിതമായി ഇടംപിടിച്ചിരിക്കുകയാണ്.
 

ഈ ഭരണ സമിതിയുടെ ആദ്യ ഒരു വർഷക്കാലം കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് മഹാമാരിക്കിടയിൽ ലോകം വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിലും യുക്മയുടെ  പ്രവർത്തനങ്ങൾ ഏററവും മികച്ചതാക്കി മാറ്റാൻ യുക്മ ദേശീയ സമിതിക്ക് സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ രണ്ട് വർഷവും കലാമേളകൾ മുടക്കം വരുത്താതെ ഓൺലൈനിൽ സംഘടിപ്പിക്കുവാനും, 2021-ൽ ചരിത്രത്തിലാദ്യമായി ഓണാഘോഷം ഒരു പ്രമുഖ മലയാള മാധ്യമവുമായി ചേർന്ന് സംഘടിപ്പിക്കുവനും സാധിച്ചത് നിലവിലെ കമ്മിറ്റിയുടെ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്.കൂടാതെ നിരവധിയായ മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണുവാനും യുക്മ ദേശീയ സമിതിക്ക് സാധിച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്,  വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും ഒത്തൊരുമയുടെയുള്ള പ്രവർത്തനമാണ് ഈ കമ്മിറ്റിയുടെ വിജയം.
 
ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പത്ത് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം പിന്നീട് അറിയിക്കുന്നതാണ്.

“യുക്മ നഴ്സസ് ഫോറം (UNF) “ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു….

സാജൻ സത്യൻ
(യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി)
യുകെയിലെ മലയാളി നഴ്സുമാരോടൊപ്പം ചേർന്ന് സ്പ നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ  വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് ഇന്ന് ശനിയാഴ്ച 15/01/2022  തുടക്കം കുറിക്കുന്നു.
അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന “മലയാളി  നേഴ്സ് മാർക്കൊരു കൈത്താങ്” എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
3PM (യുകെ) 8.30 PM (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ  വിഷയങ്ങളിൽ അതാതു മേഖലകളിലെ  വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ന് വെബ്ബിനാറിൻ്റെ ആദ്യ ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈസ്റ്റ് &
ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് / ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബി  അവതരിപ്പിക്കുന്നത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലെ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.
സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ  സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജിൽ കൂടിയും പരിപാടി കാണാവുന്നതാണ്.
യുക്മ നഴ്സസ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Zoom Meeting – ID 847 1954 7741
Passcod  – 326291

ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്……യുക്മ ഫെയ്സ്ബുക്ക് പേജിൽ വൈകുന്നേരം അഞ്ച് മണിമുതൽ അവസാന മത്സര ഇനങ്ങൾക്ക് തുടക്കമാവും

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞ  പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണർത്തിയ കലാമേളയുടെ  ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന്  ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ വൈകുന്നേരം 5 PM മുതൽ രാത്രി 10PM വരെ സീനിയർ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്.  ലോകത്തെവിടെയും ഒരു പ്രവാസി മലയാളി ദേശീയ പ്രസ്ഥാനവും നാളിതുവരെ സംഘടിപ്പിച്ചിട്ടില്ലാത്തത് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്.  യുക്മ ദേശീയ കലാമേള – 2021ലെ  സീനിയർ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, പ്രസംഗം – മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോർഡ്, വയലിൻ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന്  സംപ്രേക്ഷണം ചെയ്യുന്നത്.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്,  അനശ്വര കലാകാരൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ  നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ ആറാം ദിവസത്തെ മത്സരങ്ങൾ  സീനിയർ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 5PM  മുതൽ രാത്രി 10PM വരെ യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.
ഓടക്കുഴൽ അവാർഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ. സാറാ ജോസഫ്  ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയർ ഫോക്ക് ഡാൻസ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്സ് വിഭാഗത്തിലെ മത്സരങ്ങളും  മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായി സബ് ജൂനിയർ വിഭാഗത്തിലെയും,   അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് യുക്മ ദേശീയ കലാമേള 2021-ൽ  മാറ്റുരക്കുന്നത്. മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിർണയവും നടന്നു വരികയാണ്. ജനുവരി മാസം സംഘടിപ്പിക്കുന്ന ദേശീയ കലാമേള – 2021 ൻ്റെ സമാപന ദിവസം മത്സരങ്ങളുടെ ഫല പ്രഖ്യാപനവും  സമ്മാന വിതരണവും നടത്തുന്നതിനുള്ള   ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വർഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ  ദേശീയ കലാമേളയുടെ വൻപിച്ച വിജയത്തിനെ തുടർന്നാണ് കോവിഡ് വെല്ലുവിളികൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഈ വർഷവും വെർച്വൽ പ്ലാറ്റ്ഫോമിൽ തന്നെ കലാമേള സംഘടിപ്പിക്കുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, മത്സരാർത്ഥികളെ പ്രോൽസാഹിപ്പിക്കുകയും, കലാമേളയെ സഹർഷം സ്വീകരിക്കുകയും, ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കോവിഡിൻ്റെ ബുദ്ധിമുട്ടുകൾ അവസാനിക്കാത്ത പ്രത്യേക സാഹചര്യത്തിലും  കലാമേളയിൽ മത്സരാർത്ഥികളായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തവർക്കും, അവരുടെ പിന്നിൽ പ്രവർത്തിച്ച  എല്ലാവർക്കും പ്രത്യേകമായി അഭിനന്ദനങ്ങൾ  അർപ്പിക്കുന്നു.
യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികൾ, റീജിയൺ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്  എന്നിവർ നന്ദി രേഖപ്പെടുത്തി

യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറിൽ ശനിയാഴ്ച 11.30 AM ന്; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും…

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും.  യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കും. യുക്മ വൈസ് പ്രസിഡൻ്റ്  അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻ്റ്  ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി പ്രകാശിപ്പിക്കും. തുടർന്ന് കലാപരിപാടികളും, കലാമേളയുടെ ഏതാനും മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
കലാമേളയുടെ ഉദ്ഘാടനത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ കലാമേളയിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടർന്ന് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി  സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ്  പതിനെട്ടിന് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലുകളാണ് യുക്മ കലാമേളകൾ. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ്  യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.
യുക്മ ദേശീയ കലാമേള 2021ൻ്റെ ഡിസംബർ 18 ശനിയാഴ്ച നടക്കുന്ന  ഉദ്ഘാടന പരിപാടിയിലേക്ക് യുകെയിലും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി  ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ചെയ്തു കൊള്ളുന്നു.

യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണം – യുക്മ

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ലണ്ടൻ :- യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഭാരത സർക്കാരിനും, കേരള സർക്കാരിനുമാണ് സമർപ്പിച്ചിട്ടുള്ളത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ടവിയ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, യുകെയിലെ ഹൈക്കമ്മീഷണർ എന്നിവർക്കാണ് നിവേദനങ്ങൾ നൽകിയിട്ടുള്ളത്.
ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ഏകദേശം തൊണ്ണൂറ് ശതമാനത്തിനടുത്ത് രണ്ട് ഡോസ് വാക്സിനുകൾ കൊടുക്കുകയും, ബൂസ്റ്റർ ഡോസ് വാക്സിൻ അതിവേഗത്തിൽ ജനങ്ങൾക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുകെ.
യുകെയിൽ നിന്നും ഒന്നോ രണ്ടോ ആഴ്ചകളിലേക്കായി വളരെ അത്യാവശ്യ സാഹചര്യങ്ങൾക്ക് (മരണം, ചികിത്സ, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ) നാട്ടിലെത്തിച്ചേരുന്നവർക്കായി നവംബർ 30 മുതൽ കോവിഡിൻ്റെ ഒമിക്രോൺ വേരിയെൻ്റ്  മുൻനിറുത്തിയാണ് രണ്ടാഴ്ചത്തെ ക്വാറൻ്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം അത്യാവശ്യകാര്യങ്ങൾക്കും, വളരെ നാളുകളായി നാട്ടിൽ പോകാൻ സാധിക്കാത്തതിനാൽ കുടുംബമൊന്നിച്ച്  ഡിസംബറിൽ ക്രിസ്തുമസ് അവധി പ്രമാണിച്ച് മാതാപിതാക്കൻമാരെയും, ബന്ധുക്കളെയും സന്ദർശിക്കാൻ ടിക്കറ്റെടുത്തവർക്കും വലിയ തിരിച്ചടിയാണ് നിലവിലെ ക്വാറൻ്റൈൻ നിയമങ്ങൾ വഴി ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ.
യാത്ര പുറപ്പെടുന്നതിന് മുൻപും, നാട്ടിലെത്തിയ ശേഷവുമുള്ള കോവിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആയിട്ടുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ക്വാറൻ്റെെ നിയമങ്ങൾ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യണമെന്നാണ് ബന്ധപ്പെട്ട അധികാരികൾക്ക് യുക്മ നേതൃത്വം സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്മ ദേശീയ കലാമേള – 2021 അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി….വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച….

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ  രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിൻ പ്രകാരം യുക്മ ദേശീയ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ നവംബർ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു, ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. വീഡിയോ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ഡിസംബർ 5 ഞായറാഴ്ചയിൽ നിന്നും ഡിസംബർ 12 ഞായറാഴ്ച രാത്രി 12 മണി വരെയും നീട്ടിക്കൊടുത്തിട്ടുണ്ട്.
2021 യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് കഴിഞ്ഞ വർഷത്തെപ്പോലെ 2021 കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്.
യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെർച്വൽ)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്,  നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗര്‍” എന്ന് നാമകരണം ചെയ്തത്.
മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്ന മാധുര്യമേറെയാണ്.
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.
വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ  പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും, വീടുകളിൽ റെക്കോർഡ് ചെയ്യുന്നതിനുള്ള അസൗകര്യം മൂലവും ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk  നഴ്‌സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ വർഷം മത്സരാർത്ഥികൾക്ക് കലാമേളയിൽ പങ്കെടുക്കുവാൻ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം
 ഒരുക്കിയിരിക്കുനതിനാൽ, ഏതെങ്കിലും മത്സരാർത്ഥികൾക്ക് രജിസ്ട്രേഷനുമായോ മറ്റ്  എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ കലാമേളയുടെ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡൻറ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമത വഹിക്കുന്ന  ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ  (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്
പന്ത്രണ്ടാമത്  യുക്മ ദേശീയകലാമേളയിൽ മത്സരാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം……

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ  രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ രണ്ട് നാൾ കൂടി അവശേഷിച്ചിരിക്കേ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരാർത്ഥികൾ  മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ട അവസാന തീയ്യതി ഡിസംബർ 5 ഞായറാഴ്ച രാത്രി 12 മണി വരെയാണ്.
കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വർഷവും കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.
യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെർച്വൽ)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്,  നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗര്‍” എന്ന് നാമകരണം ചെയ്തത്.
മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്ന മാധുര്യമേറെയാണ്.
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.
വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ  പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk
നഴ്‌സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ വർഷം മത്സരാർത്ഥികൾക്ക് കലാമേളയിൽ പങ്കെടുക്കുവാൻ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏതെങ്കിലും മത്സരാർത്ഥികൾക്ക് രജിസ്ട്രേഷനുമായോ മറ്റ്  എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ കലാമേളയുടെ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡൻറ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമത വഹിക്കുന്ന  ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ  (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്
പന്ത്രണ്ടാമത്  യുക്മ ദേശീയകലാമേളയിൽ മത്സരാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
യുക്മ ദേശീയ കലാമേള 2021
 ഇ – മാനുവൽ താഴെ  കൊടുത്തിരിക്കുന്നു.

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു……. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…… ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന കാലം

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ  രണഭേരി ഉയരുമ്പോൾ, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോം വീണ്ടും ഒരുങ്ങുകയാണ്.
യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെർച്വൽ)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.
മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്ന മാധുര്യമേറെയാണ്.
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.
വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ  പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും.  മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ ഡിസംബർ 5 ഞായറാഴ്ച രാത്രി 12 മണിക്കുള്ളിൽ അയച്ചുതരേണ്ടതാണ്.
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്,  നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗര്‍” എന്ന് നാമകരണം ചെയ്ത  വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് നടക്കുന്നത്..

പുതുക്കിയ വെർച്വൽ കലാമേള മാനുവൽ റീജിയണുകൾക്കും അംഗ അസ്സോസിയേഷനുകൾക്കും അയച്ച് കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. കലാമേള സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് കലാമേളയുടെ ചുമതല വഹിക്കുന്ന നാഷണൽ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ(07828424575), രജിസ്ട്രേഷൻ്റെ ചുമതല വഹിക്കുന്ന സാജൻ സത്യൻ(07946565837) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്‌സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പന്ത്രണ്ടാമത്  യുക്മ ദേശീയകലാമേളയിൽ മത്സരാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്:-
യുക്മ ദേശീയ കലാമേള 2021 മാനുവൽ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:-

നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ….

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
2021-ൽ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ,  അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്,  നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗർ” എന്ന് നാമകരണം ചെയ്ത  വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും.
മുൻ വർഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും നെടുമുടി വേണുവിൻ്റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയിൽ നിർദ്ദേശിച്ചതെന്നത് അദ്ദേഹത്തിൻ്റെ അഭിനയത്തികവിനോടുള്ള മലയാളി സമൂഹത്തിൻ്റെ സ്നേഹപ്രകടനമായി മാറിയിരിക്കുന്നു.
പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് മിഡ്ലാൻഡ്സ് റീജിയണിലെ, മിഡ്ലാൻഡ്സ് കേരള കൾച്ചറൽ  അസോസിയേഷനിൽ (MICKA) നിന്നുമുള്ള ജോബെൻ  തോമസ് ആണ്. കൂടാതെ ഡോ.ബിജു പെരിങ്ങത്തറ, ജേക്കബ് കോയിപ്പള്ളി, ജിജി വിക്ടർ, സോണിയ ലുബി, റെയ്മോൾ നിധിരി, സുജയ് പോൾ, സുനിൽകുമാർ, ടെസ്സ സൂസൻ ജോൺ, ശ്രേയാ സജീവ്,  എന്നിവർക്കു കൂടി പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ദേശീയ കലാമേളയുടെ സമ്മാനദാനത്തിനോടൊപ്പം വിജയിയെ പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
ഭാരതീയ സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും  നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ്  വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും, തെന്നിന്ത്യൻ അഭിനയ വിസ്മയം ശ്രീദേവിയും, ഇന്ത്യൻ സംഗീത വിസ്മയവും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രസ്മണ്യം എന്നിവരെല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
ലോഗോ രൂപകൽപ്പന മത്സരത്തിൽ വിജയി….….. 
കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വർഷവും. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ യോർക്ഷെയർ & ഹംമ്പർ റീജിയനിലെ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. കഴിഞ്ഞ വർഷം കലാമേള നഗറിൻ്റെ പേര് നിർദ്ദേശിച്ച് വിജയിയായത് ഫെർണാണ്ടസ് ആയിരുന്നു. ലോഗോ മത്സര വിജയിയെയും ദേശീയ കലാമേളയുടെ സമ്മാനദാ‌ന ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വർഷം യുക്മ ഏറ്റെടുക്കുമ്പോൾ, മുൻപുള്ള പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങൾ കഴിഞ്ഞ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ടായിരുന്നു. റീജിയണൽ കലാമേളകൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വർഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 വരെയാണ്. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
അടുത്ത വർഷം മുതൽ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകൾ സാധാരണ രീതിയിൽ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു.  യുക്മ സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയിൽ  പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളതിനാൽ മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ള പരമാവധി ആളുകൾക്ക് പങ്കെടുക്കുവാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.
ദേശീയ കലാമേള വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നിട്ട് കൂടി യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കുവാൻ എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് റീജിയണൽ ഭാരവാഹികളോടും, അംഗ അസോസിയേഷൻ ഭാരവാഹികളോടും പ്രവർത്തകരോടും, ഒപ്പം എല്ലാ യു കെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ, രജിസ്ട്രേഷൻ്റെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അഭ്യർത്ഥിച്ചു.

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും; രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21….ഇ മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന തീയ്യതി ഡിസംബർ 5…..

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടുതൽ മികവാർന്ന രീതിയിൽ രൂപകൽപ്പന ചെയ്തുകഴിഞ്ഞു.  ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെർച്വൽ നഗറിൽ പന്ത്രണ്ടാമത് ദേശീയമേളക്ക് അടുത്ത മാസം തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും  ലോക പ്രവാസി മലയാളി സമൂഹത്തിനും മറ്റൊരു ചരിത്ര നിമിഷമാകും.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വർഷം യുക്മ ഏറ്റെടുക്കുമ്പോൾ, മുൻപുള്ള പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങൾ കഴിഞ്ഞ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വർഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 വരെയായിരിക്കും. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.
മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2021ൻ്റെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങൾ രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം അറിയിക്കുന്നതാണ്.
യുക്മയുടെ സഹയാത്രികൻ കൂടിയായ ശ്രീ. ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത  സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷവും ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഉപകരണ സംഗീത മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള  ഇ-മാന്വലിൽ ഭേദഗതികൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കാവുന്നതാണ്. നിർദേശങ്ങൾ secretary.ukma@gmail.com  എന്ന വിലാസത്തിൽ നവംബർ 10ന് മുൻപായി അയച്ചുതരേണ്ടതാണ്.‌
കോവിഡ് രോഗവ്യാപനം തടയാനും, ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നുള്ളതും യുക്മ ദേശീയ വെർച്വൽ കലാമേളയിൽ കൂടുതൽ മത്സരാർത്ഥികൾക്ക് പങ്കെടുക്കുവാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
യുക്മ ദേശീയ വെർച്വൽ കലാമേള – 2021 ൻ്റെ  ചുമതല വഹിക്കുന്നത് ദേശീയ വൈസ്പ്രസിഡന്റ് ലിറ്റി
ജിജോയാണ് (07828424575). രജിസ്ട്രേഷൻ്റെ ചുമതല വഹിക്കുന്നത്  ജോയിൻ്റ് സെക്രട്ടറി സാജൻ സത്യനായിരിക്കും (07946565837). കൂടുതൽ വിവരങ്ങൾക്ക് നാഷണൽ  റീജിയണൽ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
അടുത്ത വർഷം മുതൽ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകൾ സാധാരണ രീതിയിൽ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു.  യുക്മ സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയിൽ  പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളതിനാൽ മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെ പരമാവധി പങ്കെടുപ്പിച്ചു കൊണ്ട് യുക്മ ദേശീയ കലാമേള വൻപിച്ച വിജയമാക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികളോടും, പ്രവർത്തകരോടും  ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിക്കുന്നു.