“ഉയിർ” ആദ്യ ലൈവ് കൗൺസിലിംഗ് ആഗസ്റ്റ് 12 ബുധനാഴ്ച സൈക്യാട്രി കൺസൽട്ടൻറ് ഡോ ചെറിയാൻ സെബാസ്റ്റിയൻ ചോദ്യങ്ങൾക്ക് മറുപടി തരുന്നു….

ഷാജി തോമസ്

(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)

“സർക്കാർ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥൻ താൻ വളർത്തിയിരുന്ന പക്ഷികളുടെ കൂടുകൾ തുറന്ന് അവയെ പറത്തിവിട്ടു” മുഖപുസ്തകത്തിൽ ആരോ എഴുതിയ ഒറ്റ വാചകത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോൾ കൂട്ടിലടക്കപെട്ട കിളികളുടെ വേദന നമ്മൾ മനസ്സിലാക്കിയില്ല. നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്-19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കിൽ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയപ്പോൾ, പ്രത്യേകിച്ച് ഷീൽഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെപലവിധത്തിൽ വീർപ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളിൽ പോകാൻ കഴിയാത്ത വിധത്തിലുള്ള വിലക്കും, വിവാഹ വാർഷീകം ജന്മദിനം മുതലായ ആഘോഷങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നതും അസോസിയേഷനുകൾ നടത്തിവന്നിരുന്ന കായിക കലാ സാംസ്കാരിക പരിപാടികൾ ഇല്ലാതായതും വിനോദങ്ങൾക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടിൽ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).

കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്‌ എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാൻ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

ഇതിന്റെ ആദ്യ ലൈവ് കൗൺസിലിംഗ് ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി കൺസൽട്ടൻറ് ആയ ഡോ. ചെറിയാൻ സെബാസ്റ്റിയൻ ആണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്‌തികളുടെ പേരോ മറ്റു വിശദശാംശങ്ങളോ ഇതിനായുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നില്ല. “ഉയിർ” ലൈവ് കൗൺസിലിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിവെക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മറ്റിക്ക്‌വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു

കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാൻ യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ആസ്വാദകർ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക്…. ആഗസ്റ്റിൽ 12 ലൈവുകൾ … സ്വാതന്ത്ര്യദിനത്തിലും തിരുവോണ ദിവസവും കുട്ടികളുടെ പ്രത്യേക പരിപാടികൾ…ആഗസ്റ്റ് 31 ന് ഉജ്ജ്വലമായ സമാപനം….

കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യദിനം, തിരുവോണം സ്പെഷലുകൾ ഉൾപ്പടെ 12 ലൈവുകളാണ് ആഗസ്റ്റിൽ നടക്കുന്നത്. “സൂപ്പർ വീക്ക്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗസ്റ്റിലെ അവസാന ആഴ്ചയിൽ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബർ മുതൽ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പെർഫോം ചെയ്യാൻ വേണ്ടി മാത്രമായി തുടങ്ങിയ “Let’s Break It Together” ഷോ തുടർന്ന് കൊണ്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഷോ ആഗസ്റ്റ് അവസാനത്തോടെ നിർത്തുവാൻ സംഘാടകർ നിർബ്ബന്ധിതരായത്.
കാരുണ്യ ദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാനായി യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ൽ യുകെയിൽ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപ്രതിഭകളായ കുട്ടികളെ പങ്കെടുപ്പിച്ചും ലൈവ് ഷോ നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. പരിപാടികൾ ആരംഭിച്ചതിനുശേഷം യുകെയിൽ നിന്നും നിരവധി കുട്ടികൾ “Let’s Break It Together” കാമ്പയിനിൽ പങ്കെടുക്കുവാൻ മുന്നോട്ടു വന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളായ കുട്ടികൾ പരിപാടികൾ നടത്തുവാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അവരെയെല്ലാം ഉൾപ്പെടുത്താൻ കഴിയാതിരുന്നതിൽ സംഘാടകസമിതി അതീവമായ ഖേദം പ്രകടിപ്പിക്കുന്നു.
യുക്മ കുട്ടികൾക്കായി ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അവർക്കും അവസരം നൽകുവാൻ പരിശ്രമിക്കുന്നതാണ്. എന്നാൽ “ Let’s Break It Together” ലൈവ് ഷോയുടെ ആരംഭത്തിൽതന്നെ യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച  സാഹിത്യ മത്സരങ്ങളിൽ വിജയിയായിട്ടുള്ള ഷേബാ ജെയിംസിന്റെ ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുവാനായി താല്പര്യപൂർവ്വം വീഡിയോസും വിശദാംശങ്ങളും അയച്ചുതന്നിരുന്നതുകൊണ്ട് ആരംഭത്തിൽത്തന്നെ ആ പരിപാടി സംഘാടകർ ഷെഡ്യൂൾ ചെയ്തിരുന്നു.
സെപ്റ്റംബർ ആദ്യം യുകെയിൽ സ്‌കൂളുകൾ തുറക്കുന്നതിനാൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച്ച യു കെ സമയം 5 p m ന് ( ഇന്ത്യ 9 .30 pm) ബാംഗ്ലൂരിൽ നിന്നുള്ള സംഗീതോപകരണങ്ങളിൽ അതീവ പ്രവീണ്യരായ കുട്ടികളുടെ തിരുവോണ ദിന സ്പെഷ്യൽ പരിപാടിയോടെ  “Let’s Break It Together” ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.
ആഗസ്റ്റ് നാലിന് നടന്ന ലൈവോടെ ആരംഭിച്ച ആഗസ്റ്റ് മാസത്തെ ഷോയിൽ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററിൽ നിന്നുള്ള രണ്ട് കലാപ്രതിഭകൾ പെർഫോം  ചെയ്യുവാനെത്തുന്നത് ഇന്ന് (08/08/2020) ശനിയാഴ്ചയാണ്. തുടർന്ന് 11/08/2020 ചൊവ്വ മാഞ്ചസ്റ്ററിൽ നിന്ന് തന്നെ രണ്ട് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 13/08/2020, വ്യാഴം ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമിൽ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15/08/2020, ശനി ഇൻഡ്യൻ സ്വാതന്ത്ര്യദിനത്തിൽ, സ്വാതന്ത്ര്യദിന സ്പെഷലുമായി എത്തുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18/08/2020, ചൊവ്വാഴ്ച  തുടങ്ങുന്ന ആഗസ്റ്റിലെ മൂന്നാമത്തെ ആഴ്ചയിൽ ലെസ്റ്ററിൽ നിന്നുള്ള മൂന്ന് കലാകൗമാരങ്ങൾ ലൈവിലെത്തുമ്പോൾ, 20/08/2020 വ്യാഴം ഷോയിലെത്തുന്നത് നോർത്താംപ്ടണിൽ നിന്നുള്ള മൂന്ന് കുട്ടി പ്രതിഭകളാണ്.
22/08/2020, ശനിയാഴ്ച കേംബ്രിഡ്ജിൽ നിന്നുള്ള മൂന്ന് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 25/08/2020 ചൊവ്വ അരങ്ങിലെത്തുന്നത് ലണ്ടനിൽ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. തുടർന്ന് 27/08/2020, വ്യാഴം പീറ്റർബറോയിൽ നിന്നുള്ള രണ്ട് കുട്ടി പാട്ടുകാർ ലൈവിലെത്തുമ്പോൾ 29/08/2020, ശനിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കാർഡിഫിൽ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്. “Let’s Break It Together” ഷോയുടെ അവസാന ദിവസമായ 31/08/2020, തിങ്കൾ, തിരുവോണദിന സ്പെഷൽ തകർപ്പൻ  ഷോയുമായി എത്തുന്നത് ബാംഗ്ളൂർ നിന്നുള്ള മൂന്ന് കുട്ടികളാണ്.
മെയ് 28, വ്യാഴം 5 PM ന് ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകൾ പൂർത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട്  വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ഷോയിൽ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകൾ പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ കഴിവ് പ്രദർശിപ്പിച്ച് കഴിഞ്ഞു.
പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഫ്ളൂട്ട്, ഡ്രംസ്, മൌത്ത് ഓർഗൻ, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങൾ, തികഞ്ഞ  പ്രൊഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തിൽ പെർഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേർന്നപ്പോൾ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തിൽ ഷോയുടെ നിലവാരം ഉയരുകയായിരുന്നു.
മാസങ്ങൾ നീണ്ട് നിന്ന ലോക്ക് ഡൌൺ സമയത്ത് വീടുകളിൽ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന കുട്ടികളുടേയും മുതിർന്നവരുടേയും മാനസികോല്ലാസത്തിന് ഉതകുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് യുക്മ സാംസ്കാരിക വേദി ഇത് പോലൊരു ആശയവുമായി മുന്നോട്ട് വന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിൽ  യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C A ജോസഫ് മുഖ്യ സംഘാടകനും  യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ലൈവ് ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
എക്കാലവും വേദിയുടെ പിന്നിൽ ഒതുങ്ങി പോയിരുന്ന ഉപകരണ സംഗീത വിഭാഗത്തിന് പ്രാമുഖ്യം നൽകിയതാണ് “Let’s Break It Together” ഷോയെ മറ്റ് സംഗീത ലൈവ് ഷോകളിൽ നിന്നും വ്യത്യസതമാക്കിയത്.
“Let’s Break It Together” ഷോയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൈവ് ഷോയാക്കി തുടക്കം മുതൽ നിലനിർത്തിയത് ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ കഠിന പരിശീലനം, കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന മാതാപിതാക്കൾ, കുട്ടികളെ പരിശീലിപ്പിക്കുന്ന ഗുരുക്കൻമാർ എന്നിവരുടെ അർപ്പണബോധമാണ്. “Let’s Break It Together” ഷോയുടെ ആരംഭം മുതൽ ഷോയ്ക്ക് ഉറച്ച പിന്തുണയുമായി നിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകരാണ് ഈ വിജയത്തിന്റെ ചാലക ശക്തികൾ.
“LET’S BREAK IT TOGETHER” ലൈവ് ഷോയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും യുക്മയുടെ ആഭിമുഖ്യത്തിൽ ഷോയുടെ അവസാന ലൈവിന് ശേഷം സർട്ടിഫിക്കറ്റുകൾ നേരിട്ട് എത്തിച്ച് നൽകുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് “Let’s Break It Together” ലൈവിൽ പകെടുത്ത മുഴുവൻ  കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകർ ആലോചിക്കുന്നുണ്ട്.
 “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
“Let’s Break It Together” ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികൾക്കാവശ്യമായ  സാങ്കേതിക സഹായവുമായി റെക്സ്‌ ബാന്റ് യു കെ യുടെ റെക്സ് ജോസ്, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 26…. ഔദ്യോഗീക ഉദ്‌ഘാടനം ഡിസംബർ 12 ശനിയാഴ്ച; ഇ മെയിലിലൂടെ മത്സരാർത്ഥികൾക്ക് വീഡിയോകൾ അയക്കാം….. യാത്ര ഒഴിവാക്കി ദേശീയ മേളയിൽ പങ്കെടുക്കാമെന്നതിനാൽ ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു……

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെർച്വൽ നഗറിൽ ദേശീയമേളക്ക് തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും  ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 26 വ്യാഴാഴ്ച വരെ ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 30 തിങ്കളാഴ്ച രാത്രി 12 മണിക്ക് മുൻപായി  നിബന്ധനകൾ പാലിച്ചുകൊണ്ട്  മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.
മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2020യുടെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.
പ്രസംഗ വിഷയങ്ങൾ :-
സീനിയേഴ്സ് – പ്രവാസി മലയാളിയുടെ സ്വത്വ ചിന്ത വ്യതിയാനങ്ങൾ കോവിഡിനു മുൻപും ശേഷവും
ജൂനിയേഴ്സ് – ഇംഗ്ലീഷ് – The importance of arts in education
മലയാളം – കോവിഡ് കാലത്തെ അതിജീവനം: കുടുംബം – സമൂഹം
സബ് ജൂനിയേഴ്സ് – മലയാളം – മൂല്യബോധവും കുട്ടികളും
ഇംഗ്ലീഷ് – My dream and my ambition
യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത  സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
കലാമേള നഗർ നാമകരണത്തിനും ലോഗോ രൂപകൽപ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകൾ തുടങ്ങിയത്. നഗറിന് പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടർ, ടെസ്സ സൂസൻ ജോൺ, സോണിയ ലുബി എന്നിവർക്ക് പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.
കലാമേള ലോഗോ മത്സരത്തിൽ ഈസ്റ്റ്ബോണിൽ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (സീമ) ഈസ്റ്റ് ബോണിൻ്റെ പി ആർ ഒ കൂടിയാണ് സജി സ്കറിയ. നഗർ-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്   ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വൽ അംഗ അസോസിയേഷനുകൾക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.‌
ദീർഘമായ യാത്രകൾ ഒഴിവാക്കി ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ മത്സരാർത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകർഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്‌ട്രേഷൻ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ പറഞ്ഞു.  കലാമേളയുമായി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണൽ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.
യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ ദേശീയ കലാമേള ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യുമ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയും കൂടിയാണ്. ഇനിയും മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു യുക്മ ദേശീയ കലാമേളയുടെ ശോഭ വർദ്ധിപ്പിക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ നേതാക്കൻമാരോടും, പ്രവർത്തകരോടും  ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

ശമ്പള വർദ്ധനവിന് പിന്തുണ അഭ്യർത്ഥിച്ചു ബ്രിട്ടീഷ് എം.പിമാർക്ക് നിവേദനങ്ങളുമായി യുക്മ…….. പുതുതലമുറ നേഴ്‌സുമാരുടെ കുടുംബത്തിന് വിസാ നിയമങ്ങളിൽ ദീർഘകാല ഇളവുകൾക്കുള്ള ശ്രമങ്ങളും……


സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ബ്രിട്ടീഷ് ഗവൺമെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാർക്കായി പ്രഖ്യാപിച്ച ശമ്പള വർദ്ധനയിൽ പാടെ അവഗണിക്കപ്പെട്ട നേഴ്‌സിംഗ് ജീവനക്കാർക്കായുള്ള സംഘടിത പോരാട്ടങ്ങളുമായി  യുക്മ ദേശീയ കമ്മറ്റി മുന്നോട്ടു നീങ്ങുകയാണ്. ഒൻപത് ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാർക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോൺസൻ സർക്കാർ, കോവിഡ് – 19 പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും അവഗണിച്ച്  പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നേഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാർമ്മീകവുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
2000 ന് ശേഷം യു കെ യിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളിൽ തൊണ്ണൂറ് ശതമാനത്തിലേറെപ്പേർ നേഴ്‌സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. അതിൽത്തന്നെ ഇരുപത്തഞ്ച് ശതമാനത്തോളം വീടുകളിലും രണ്ടുപേർ വീതം നേഴ്‌സിംഗ് – പാരാമെഡിക്കൽ – ക്ലിനിക്കൽ ജോലികളിൽ ഏർപ്പെടുന്നു. ചുരുക്കത്തിൽ സർക്കാർ അവഗണിച്ചിരിക്കുന്ന ഈ വിഭാഗത്തിന്റെ വേതനമാണ് യു കെ മലയാളി സമൂഹത്തിന്റെ ഏകദേശം എഴുപത് ശതമാനത്തോളം വരുന്ന വരുമാന സ്രോതസ്സ്.
ഈ സാഹചര്യത്തിൽ, സർക്കാരിന്റെ വേതനവർദ്ധനവിലെ അധാർമ്മീകത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാർക്കൊപ്പം, എത്രയുംവേഗം നേഴ്‌സിംഗ് ജീവനക്കാർക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മറ്റി പ്രചാരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
ഈ വർഷം പ്രാബല്യത്തിൽ വരത്തക്കവിധം നേഴ്‌സിംഗ് മേഖലാ ജീവനക്കാർക്ക് 12.5 ശതമാനം ശമ്പള വർദ്ധനവ് അടിയന്തിരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവർത്തകർക്കും കുടുംബത്തിനും 2015 മുതൽ ഈടാക്കിയ എൻ എച്ച് എസ് സർചാർജ് തിരികെ നൽകുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വർക്ക് പെർമിറ്റ്, പി ആർ അല്ലെങ്കിൽ സിറ്റിസൺഷിപ്പ് ആയി മാറ്റുക, തൊഴിൽരംഗത്ത്‌ വിവേചനങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവർത്തകരെ സന്ദർശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും  നേരിടേണ്ടുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശീക എം പി മാർക്കുമുന്നിൽ സമർപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇരുനൂറോളം ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് നിവവേദനങ്ങൾ നേരിട്ട് നൽകുവാനുള്ള നടപടികൾ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു.  ഓരോ പാർലമെന്റ് മണ്ഡലത്തിലും താമസിക്കുന്ന മലയാളി നേഴ്‌സ്‌മാർ വഴിയാണ് നിവേദനങ്ങൾ സമർപ്പിക്കുന്നത്.  അതോടൊപ്പം മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടക്കുകയാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ പറഞ്ഞു.
വേതന വർദ്ധനവ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാർക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു കെ യിൽ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളിൽ അടിയന്തിരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മറ്റി തുടങ്ങി വക്കുകയാണ്. കോവിഡ് പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച ഈ വിഭാഗത്തെ മാനുഷീക പരിഗണയോടെ  മാനിക്കുംവിധം രാജ്യം നിലപാടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുക്മ നേഴ്സസ് ഫോറം നേതാക്കളായ സാജൻ സത്യൻ, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവർ പറഞ്ഞു.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, ജീവൻ പോലും പണയപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുന്ന നേഴ്‌സിംഗ് മേഖലയിലെ എല്ലാ ജീവനക്കാർക്കും നീതി ലഭ്യമാക്കുവാൻ യുക്മ തുടങ്ങി വച്ചിരിക്കുന്ന ക്യാമ്പയ്‌നുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യർത്ഥിക്കുന്നു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും  മനോജ്‌കുമാർ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കോവിഡ് -19; നൂറിലധികം അംഗ അസോസിയേഷനുകളില്‍ വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിച്ച് യുക്മ…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മയുടെ കീഴിലുള്ള  യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിക്കുന്നതിനും അതുവഴി സഹായം ആവശ്യമുള്ള നിരവധി ആളുകളിലേയ്ക്ക് അത് എത്തിച്ചു നല്‍കുന്നതിനും ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ ഭരണസമിതി അംഗം കൂടിയായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മെഡിക്കല്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ചേര്‍ത്ത് വിപുലീകരിച്ചിട്ടുണ്ട്.
യു.കെയുടെ ഏത് ഭാഗത്തും സഹായമാവശ്യമുള്ളര്‍ക്ക് യുക്മ നേതൃത്വത്തെയോ ചാരിറ്റി  ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ്  അംഗങ്ങളെയോ സമീപിക്കാവുന്നതാണ്. താഴെ പറയുന്ന നഗരങ്ങളിലുള്ള യുക്മ അംഗ അസോസിയേഷനുകളിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍ ടീമുകള്‍ സജ്ജമായിട്ടുള്ളത്.
സൗത്ത് ഈസ്റ്റ് 
ഡോര്‍സെറ്റ് (ഡി.കെ.സി), വോക്കിംങ് (ഡബ്ല്യു.എം.എ,  ഡബ്ല്യു. എം.സി.എ), കന്റര്‍ബറി കേരളൈറ്റ്സ്, സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ , സ്ലവ് (അസോസിയേഷന്‍ ഓഫ് സ്ലവ് മലയാളീസ്), പോര്‍ട്ട്സ്മൗത്ത്  (മലയാളി അസോസിയേഷൻ പോർട്സ് മൗത്ത്),  മലയാളി അസോസിയേഷന്‍ റെഡ്ഡിംങ്ങ്, റെഡ്ഹില്‍ (മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ, സറേ), സൗത്താള്‍ (ബ്രിട്ടീഷ് കേരളൈറ്റ്സ്), ആഷ്ഫോഡ് മലയാളി അസോസിയേഷന്‍, മാസ്സ് ടോള്‍വര്‍ത്ത്, ക്രോയിഡോണ്‍ (കെ.സി.ഡബ്ല്യു.എ, സംഗീത ഓഫ് യു.കെ), ഹേവാര്‍ഡ്സ് ഹീത്ത് (എച്ച്.എം.എ, എച്ച്.യു.എം), ഡാര്‍ട്ട്ഫോർഡ് (ഡി.എം.എ), ഗില്‍ഫോർഡ് (അയല്‍ക്കൂട്ടം കൾച്ചറൽ അസോസിയേഷന്‍, ഗിൽഫോർഡ് മലയാളി അസോസിയേഷൻ), ഈസ്റ്റ്ബോണ്‍ (സീമ).
സൗത്ത് വെസ്റ്റ്
ഓക്സ്ഫോഡ് (ഓക്സ്മാസ്), ഗ്ലോസ്റ്റര്‍ (ജി.എം.എ), സാലിസ്ബറി മലയാളി അസോസിയേഷന്‍, ഐല്‍സ്ബറി മലയാളി അസോസിയേഷന്‍, ന്യൂബറി (എന്‍.എം.സി.എ), ബാന്‍ബറി (ഐ.എം.എ), സ്വിന്‍ഡണ്‍ (ഡബ്ല്യു.എം.എ), യോവില്‍ (എസ്.എം.സി.എ), ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍, ബെസിങ്സ്റ്റോക്ക് (ബി.എം.സി.എ), ബാത്ത് മലയാളി കമ്മ്യൂണിറ്റി, ഡോര്‍സെറ്റ് (ഡി.എം.എ), ബെറിന്‍സ്ഫീല്‍ഡ് (ഒരുമ), എക്സീറ്റര്‍ (ഇ.എം.എ)
ഈസ്റ്റ് ആംഗ്ലിയ
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍, ഇപ്സ്വിച്ച് (ഐ.എം.എ, കെ.സി.എ), എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍, ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍, പാപ്വര്‍ത്ത് (ഐ.സി.എ), വാട്ട്ഫോർഡ് (കെ.സി.എഫ്), ബെഡ്ഫോർഡ് മാര്‍സ്റ്റണ്‍ കേരളാ അസോസിയേഷന്‍, സൗത്തെന്റ് ഓണ്‍ സീ (എസ്.എം.എ), ബെഡ്ഫോർഡ് മലയാളി അസോസിയേഷന്‍, ലൂട്ടണ്‍ കേരളൈറ്റ്സ്, ഹണ്ടിങ്ടണ്‍ മലയാളി കമ്യൂണിറ്റി, കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി, നോര്‍വിച്ച് മലയാളി അസോസിയേഷന്‍, ഹാര്‍ലോ മലയാളി അസോസിയേഷന്‍
മിഡ്ലാന്റ്സ്
കൊവന്‍ട്രി (സി.കെ.സി), ബര്‍മ്മിങ്ഹാം (ബി.സി.എം.സി), ലെസ്റ്റര്‍ (എല്‍.കെ.സി),  റെഡ്ഡിച്ച് (കെ.സി.എ), കെറ്ററിങ് മലയാളി അസോസിയേഷന്‍, എര്‍ഡിങ്ടണ്‍ മലയാളി അസോസിയേഷന്‍, വാള്‍സാള്‍ (മൈക്ക), നൈനീറ്റണ്‍ (കേരളാ ക്ലബ്), കേരളാ കമ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (എസ്.എം.എ), വൂസ്റ്റെര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, നോട്ടിങ്ഹാം (എന്‍.എം.സി.എ), നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍, വെന്‍സ്ഫീല്‍ഡ്  അസോസിയേഷന്‍ ഫോർ മലയാളീസ്, ബര്‍മ്മിങ്ഹാം കേരള വേദി, സ്റ്റഫോര്‍ഡ് കേരളാ അസോസിയേഷന്‍, സട്ടൻ മലയാളി അസോസിയേഷൻ, സട്ടണ്‍ കോള്‍ഡ് ഫീല്‍ഡ്, വാര്‍വിക് (വാല്‍മ), ഹെറിഫോഡ് മലയാളി അസോസിയേഷന്‍.
നോര്‍ത്ത് വെസ്റ്റ് 
മാഞ്ചസ്റ്റര്‍ (എം.എം.സി.എ, എം.എം.എ, നോര്‍മ്മ), ലിവര്‍പൂള്‍ (ലിമ, ലിംക), ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍, പ്രസ്റ്റണ്‍ (എഫ്.ഒ.പി, എം.എ.പി), വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍, വിഗന്‍ മലയാളി അസോസിയേഷന്‍, റോച്ച്ഡേല്‍ (റിമാ),  മലയാളി അസോസിയേഷന്‍, സ്റ്റോക്ക് പോർട്ട്
യോര്‍ക്ക്ഷെയര്‍
ഷെഫീല്‍ഡ് (എസ്.കെ.സി.എ), വൈമ (വെയ്ക്ഫീല്‍ഡ്), ലീഡ്സ് (ലീമ), യോര്‍ക്ക് മലയാളി അസോസിയേഷന്‍, ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍, കീത്ത്ലി മലയാളി അസോസിയേഷന്‍, റോതര്‍ഹാം (കെ.സി.എ), ഹള്‍ (ഇ.വൈ.സി.ഒ),  സ്കന്ദോര്‍പ് മലയാളി അസോസിയേഷന്‍
നോര്‍ത്ത് ഈസ്റ്റ്
ന്യൂകാസില്‍ (മാന്‍), സണ്ടര്‍ലാന്റ് (മാസ്, ഐ.സി.എ),
സ്ക്കോട്ട്ലാണ്ട്
ഗ്ലോസ്ക്കോ (എസ്. എം.എ)
നോര്‍ത്തേണ്‍ അയര്‍ലണ്ട്
ബെല്‍ഫാസ്റ്റ് (ഓമ്നി), ബാംഗര്‍ മലയാളി അസോസിയേഷന്‍, ലിസ്ബണ്‍ മലയാളി അസോസിയേഷന്‍
വെയില്‍സ്
കാര്‍ഡിഫ് (സി.എം.എ), സ്വാന്‍സീ മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍, അബര്‍സ്വിത് മലയാളി അസോസിയേഷന്‍
ഈസ്റ്റ്ഹാം ഉള്‍പ്പെടെയുള്ള ഈസ്റ്റ് ലണ്ടന്‍ ഏരിയയില്‍ ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എം.എ.യു.കെയുമായി സഹകരിച്ചാവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യുക്മയില്‍ അംഗങ്ങളല്ലാത്ത സംഘടനകളെയും ഈ അവസരത്തില്‍ വോണ്ടണ്ടിയര്‍ ടീമുകള്‍ രൂപീകരിച്ച് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി ലക്ഷ്യമിടുന്നുണ്ടെന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അറിയിച്ചു. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍  ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാവുമിത്. ഇതിനായി ദേശീയ പ്രസിഡന്റിനെയോ ജനറല്‍ സെക്രട്ടറിയെയോ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
മനോജ്കുമാര്‍ പിള്ള: 07960357679
അലക്സ് വര്‍ഗ്ഗീസ്: 07985641921
യുക്മ അംഗ അസോസിയേഷനായ റെഡ്ഹില്‍ മാര്‍സിന്റെ അഭ്യര്‍ത്ഥന പ്രകാരം നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ സിന്റോ ജോര്‍ജിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി യുക്മ അംഗ അസോസിയേഷനുകളോട് നടത്തിയ അഭ്യര്‍ത്ഥന അനുസരിച്ച് വളരെ നല്ലൊരു പ്രതികരണമാണ് ലഭിച്ചതെന്ന് മാര്‍സ് റെഡ്ഹില്‍ നേതൃത്വം അറിയിച്ചു. ഈ അവസരത്തില്‍ സഹായിക്കുന്നതിനായി സന്മനസ്സ് കാട്ടിയ ഏവരോടും യുക്മ ദേശീയ നേതൃത്വത്തിന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു

ചരിത്രം സൃഷ്ടിച്ച് “യുക്മ-അലൈഡ് ആദരസന്ധ്യ 2020”: യു.കെ മലയാളികള്‍ക്ക് നവ്യാനുഭവം…


സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പ്രവാസിമലയാളി സമൂഹത്തിന് നവ്യാനുഭവം സമ്മാനിച്ച് “യുക്​മ-അലൈഡ് ആദരസന്ധ്യ 2020” ചരിത്രസംഭവമായി മാറി. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്​മയായ യുക്​മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിച്ച​ സാംസ്ക്കാരിക പരിപാടി യു.കെ മലയാളികളുടെ മനസ്സുകളില്‍ എന്നും മായാതെ നില്‍ക്കുന്ന വര്‍ണ്ണചിത്രമായി മാറി. യുക്​മയുടെ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെയും ആഗോള മലയാളി സമൂഹത്തിലെ അഞ്ച് പ്രതിഭാധനരെയും യു.കെയിലെ അഞ്ച് മഹദ്​വ്യക്തിത്വങ്ങളെയും ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്​മയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ മെഗാ സ്പോണ്‍സേഴ്​സ് ആയിരുന്ന അലൈഡ് ഫിനാന്‍സ് സാരഥികളെയും ആദരിക്കുന്ന ചടങ്ങിനൊപ്പം ഫാഷന്‍ ഷോ, ടാബ്ലോ, സമകാലീന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്കിറ്റ് എന്നിവയും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകരും സര്‍ഗ്ഗപ്രതിഭകളായ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ ബ്രിട്ടണിലെ മലയാളികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
സൗത്ത് ലണ്ടനിലെ സാത്വിക ഡാന്‍സ് ഗ്രൂപ്പ് മേധാവി അനു ലാനിഷിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കേരളീയ തനിമയാര്‍ന്ന വസ്ത്രധാരണത്തോടെയുള്ള സ്വാഗതനൃത്തത്തോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം പരിപാടികള്‍ ആരംഭിച്ചത്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും മറ്റും അപ്പോഴേയ്ക്കും എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു മുന്‍പില്‍ വിവിധ നൃത്ത – സംഗീത കലാരൂപങ്ങള്‍ അരങ്ങേറി. മുന്‍പ് നിശ്ചയിച്ചിരുന്നതു പോലെ തന്നെ കൃത്യം അഞ്ച് മണിയ്ക്ക് തന്നെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. യുക്​മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍  ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണത്തിലൂടെ വിശിഷ്ടാതിഥികളെയും അവാര്‍ഡ് ജേതാക്കളേയും സദസ്സിന് പരിചയപ്പെടുത്തി ഏവരേയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്തു.
ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ ഇന്ത്യന്‍ വംശജനായ  ബിഷപ്പ് ദി റൈറ്റ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.  മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയത്തിനുമപ്പുറം വളര്‍ന്ന് ഇന്റര്‍ കള്‍ച്ചറല്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റവും ബ്രിട്ടണിലെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടും വിപുലീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം വിവിധ സംസ്ക്കാരങ്ങളില്‍ നിന്നുള്ളവര്‍ ഒരു രാജ്യത്തേയ്ക്ക് കുടിയേറിയപ്പോഴാണ് മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയം ഉയര്‍ന്നു വന്നത്. സ്വന്തം സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സഹകരണത്തോടെ ജീവിച്ചു വന്നിരുന്ന മള്‍ട്ടി കള്‍ച്ചറിസത്തില്‍ നിന്നും ഏറെ മുന്നോട്ട് പോവേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പൊതുസമൂഹത്തില്‍ സ്വന്തം സത്വം തിരിച്ചറിഞ്ഞ് വിവിധ സംസ്ക്കാരങ്ങള്‍ ചേര്‍ന്ന് വളരുന്ന ഇന്റര്‍കള്‍ച്ചറല്‍ എന്ന ആശയത്തിനാണ് പുതിയ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതങ്ങളും വിശ്വാസങ്ങളും ഒരുമയോടെ ജീവിക്കുന്ന മഹത്തായ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയ ആളുകള്‍ എന്ന നിലയില്‍ മലയാളികള്‍ക്കും യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന യുക്​മയ്ക്കും ഇന്റര്‍കള്‍ച്ചറല്‍ സംസ്ക്കാരത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് മിനിസ്റ്റര്‍ കോര്‍ഡിനേഷന്‍ മന്‍മീത് സിങ് നാരങ് മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികളെ ഹൈക്കമ്മീഷനുമായി ബന്ധപ്പിച്ച് നിര്‍ത്തുന്നതില്‍ യുക്​മ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. യുക്​മയുമായി സഹകരിച്ച് കൂടുതല്‍ പരിപാടികള്‍ നടത്തുന്നതിന് ഹൈക്കമ്മീഷന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി.പി സജീന്ദ്രന്‍ എം.എല്‍.എ, വിശിഷ്ടാതിഥി കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്, പ്രത്യേക ക്ഷണിതാവ്  ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ്സ് ഡെവലപ്​മെന്റ് മാനേജര്‍ ഹാഷിം റഷീദ്, യുക്​മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യൂറോപ്പിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്പിളുവേലില്‍, അമേരിക്കയില്‍ നിന്നും ഫൊക്കാന ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, ലൗട്ടൻ  മുൻ മേയർ ഫിലിപ്പ് എബ്രഹാം  എന്നിവര്‍ യുക്​മയുടെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ദേശീയ ജോ. സെക്രട്ടറി സെലീന സജീവ് ഉദ്ഘാടന സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് യുക്​മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേര ട്സിന്റെ  ടോണി അലോഷ്യസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ പ്രതിഭ തെളിയിച്ച പത്ത് മലയാളികള്‍ക്ക് യുക്​മ പ്രഖ്യാപിച്ച പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള നിയമ നിര്‍മ്മാണ പുരസ്ക്കാരം –  വി.പി സജീന്ദ്രന്‍ എം.എല്‍.എ (കുന്നത്തുനാട്), യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – പോള്‍ ജോണ്‍ (ലണ്ടന്‍), പ്രവാസി മലയാളികള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൈവരിച്ചതിനുള്ളതിന്  പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി), കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്​മയ്ക്ക് നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ച് കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം), യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവിനുള്ള ബെസ്റ്റ് ട്രാന്‍സ്​അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം – മാധവന്‍ നായര്‍ (ഫൊക്കാന പ്രസിഡന്റ്, അമേരിക്ക), യു.കെ മലയാളികള്‍ക്കിടയിലും യുക്​മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ച് കര്‍മ്മശ്രേഷ്ഠ പുരസ്ക്കാരം – തമ്പി ജോസ് (ലിവര്‍പൂള്‍), പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിന് മഹാത്മാ പുരസ്ക്കാരം – വി.ടി.വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ്, അബുദാബി, യു.എ.ഇ), രണ്ട് പതിറ്റാണ്ട് കാലം ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്​കെയര്‍ റിക്രൂട്ട്മെന്റ് – മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍), ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം – സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലാണ്ട്), യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകനുള്ള എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം – വിവേക് പിള്ള (ലണ്ടന്‍) എന്നിവര്‍ക്കാണ് സമ്മാനിച്ചത്.
തുടര്‍ന്ന് പത്ത് വര്‍ഷം യുക്​മ മെഗാ സ്പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാരഥികളായ ജോയ് തോമസ്, ബിജോ ടോം എന്നിവരെ പ്രത്യേകം ആദരിച്ചു. പൊന്നാട, മൊമെന്റോ, പ്രശസ്തി പത്രം എന്നിവ പുരസ്ക്കാര ജേതാക്കള്‍ക്കും ആദരിച്ചവര്‍ക്കും നല്‍കി. യുക്​മ ദേശീയ നേതാക്കളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, ടിറ്റോ തോമസ്, കുര്യന്‍ ജോര്‍ജ്, ഡോ. ബിജു പെരിങ്ങത്തറ, ജാക്സണ്‍ തോമസ്, ആന്റണി എബ്രാഹം, ബാബു മങ്കുഴി,  സജീഷ് ടോം, എബ്രാഹം പൊന്നുംപുരയിടം, വിജി കെ.പി, ജയകുമാര്‍ നായര്‍, ദേവലാല്‍ സഹദേവന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.  മൊമൊന്റോ, പ്രശസ്തി പ്രത്രം എന്നിവ വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു.
“യുക്​മ​-അലൈഡ് ആദരസന്ധ്യ 2020” വേദിയില്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിച്ചു. ലണ്ടന്‍ അക്കാദമി ഡയറക്ടര്‍ ജെയ്​സണ്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്​മ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍  കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിയ്ക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ജൂണ്‍ 20ന് നടക്കുവാന്‍ പോകുന്ന  “യുക്​മ കേരളാ പൂരം 2020″ന്റെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനവും “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടന്നു. യുക്​മ ദേശീയ നേതാക്കള്‍ക്കൊപ്പം സാംസ്ക്കാരിക വേദി നേതാക്കളായ  ജേക്കബ് കോയിപ്പള്ളി, സി എ ജോസഫ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്‍” ക്യാപ്റ്റന്‍ തോമസ്കുട്ടി ഫ്രാന്‍സിസ്, ടീം സ്പോണ്‍സര്‍ ലവ് ടു കെയര്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ എവര്‍റോളിങ് ട്രോഫി യുക്​മ നേതൃത്വത്തെ തിരിച്ച് ഏല്പിച്ചു. തുടര്‍ന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ പക്കല്‍ നിന്നും യുക്​മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ് ട്രോഫി ഏറ്റുവാങ്ങി.
അന്താരാഷ്ട്ര തലത്തില്‍ യുക്​മ ആദ്യമായി സംഘടിപ്പിച്ച സാംസ്ക്കാരിക പരിപാടി വന്‍വിജയമായതിന്റെ അഭിമാനത്തിലാണ് യുക്​മ നേതൃത്വം. യുക്​മ നേതാക്കളായ വർഗീസ് ജോൺ, ഷാജി തോമസ്, ഷീജോ വര്‍ഗ്ഗീസ്, നോബി ജോസ്,  ജോണ്‍സണ്‍ യോഹന്നാന്‍, സോണി ജോര്‍ജ്,  തോമസ് മാറാട്ടുകളം, സണ്ണിമോന്‍ മത്തായി, സജീവ് തോമസ്, ജോര്‍ജ് പട്ട്യാലില്‍, ജോമി തറവട്ടത്തില്‍, റെജി നന്തികാട്ട്, വരുണ്‍ ജോണ്‍, ബെന്നി അഗസ്റ്റിന്‍, ലീനുമോള്‍ ചാക്കോ, സോണിയ തോമസ്, ബൈജു തിട്ടാല, സാജന്‍ പടിക്കമ്യാലില്‍, മാത്യു കുരീക്കല്‍, ജിജോ ജോസഫ്, ഭുവനേഷ് പീതാംബരന്‍,  ബിബിരാജ് രവീന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നടാഷ സാം അവതാരികയായി ആദ്യാവസാനം തിളങ്ങി നിന്നു. പരിപാടികള്‍ പൂര്‍ണ്ണമായും ഡീക്കന്‍ ജോയ്​സ് പള്ളിക്കമ്യാലില്‍ ഡയറക്ടറായ മാഗ്നാ വിഷന്‍ ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു. യുക്​മ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ടിന്റെ നേതൃത്വത്തില്‍ രാജേഷ് നടേപ്പള്ളി, ജോ ഐപ്പ്, രഞ്ജുഷ് എന്നിവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. വെല്‍സ് ചാക്കോയുടെ നേതൃത്വത്തില്‍ ഒരുക്കിയ എല്‍.ഇ.ഡി സ്ക്രീനും ശ്രീനാഥിന്റെ ജാസ് സൗണ്ട് ആന്റ് ലൈറ്റ്സിന്റെ ശബ്ദവും വെളിച്ചവും പരിപാടിയുടെ മാറ്റ് കൂട്ടി. യുക്മയുടെ മെഗാ സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ആവൂ മൊബൈൽ(റിങ് ടു ഇന്ത്യ), ട്യൂട്ടർ വേവ്സ്  എന്നീ സ്ഥാപനങ്ങളാണ്   പരിപാടി സ്പോൺസർ ചെയ്തത്.
ദശവത്സരം  പൂർത്തിയാക്കിയ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി  ദേശീയ അന്തർദേശീയ തലങ്ങളിലെ പ്രതിഭകളെയും,   യുക്മ ദേശീയ കലാമേള കലാതിലകത്തെയും  കലാപ്രതിഭയെയും  ആദരിക്കുന്നതിനായി യുക്മ സംഘടിപ്പിച്ച പരിപാടി വൻവിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതിക്കുവേണ്ടി  സെക്രട്ടറി അലക്സ് വർഗീസ്‌ നന്ദി രേഖപ്പെടുത്തി.

യു കെ യിൽ അങ്ങോളമിങ്ങോളം നിരവധി വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ യു – ഗ്രാന്റ് നറുക്കെടുപ്പ്………. ഒന്നാം സമ്മാനം ബ്രാൻഡ്ന്യൂ കാർ വിജയി ജോബി പൗലോസ്……… അജീസ്‌ കുര്യനും ജിജിമോൻ സെബാസ്റ്റ്യനും രണ്ടും മൂന്നും സമ്മാനങ്ങൾ…….. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം…

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യു-ഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.
പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ്  സ്വന്തമാക്കി.(ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന  സൗത്ത് ഈസ്റ്റ്‌ റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ്  ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ്  മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും  ജോലി  ചെയ്യുന്നത്.
മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ  അജീസ് കുര്യൻ രണ്ടാം സമ്മാനമായ  ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്.
യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.
മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ  ആകർഷകമാക്കി മാറ്റിയത്  എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള  രണ്ട് സമ്മാനങ്ങൾ വീതം  ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.
സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്),  സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത  ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ  മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ  ജ്വാല ചീഫ് എഡിറ്റർ റെജി  നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ്  റീജിയൽ നിന്നും  ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു  ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്),  യോർക്ക്ഷെയർ  & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്,  നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ  നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി  എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA,  മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ  വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.
യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി  വിജയികൾക്ക് അനുമോദനങ്ങളും  ആശംസകളും  നേർന്നു.  യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നിൽ  പ്രവർത്തിച്ച  എല്ലാ  നാഷണൽ,  റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും, പ്രവർത്തകർക്കും  യുക്മ  ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.   വിജയികൾക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

ഉദ്ഘാടനം ബിഷപ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത്, മുഖ്യപ്രഭാഷണം മിനിസ്റ്റര്‍ കോര്‍ഡിനേഷന്‍ മന്‍മീത് സിങ് നാരങ്, വിശിഷ്ടാതിത്ഥി കെ.എസ് പ്രസാദ്, ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവ്; ചരിത്രമെഴുതാനൊരുങ്ങി “യുക്മ-അലൈഡ് ആദരസന്ധ്യ 2020”

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനില്‍ യു കെ മലയാളികള്‍ ചരിത്രരചനക്കായി തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍  “യുക്മ ആദരസന്ധ്യ 2020” യു കെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും, ആദരവ് ഏറ്റ് വാങ്ങുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള  പ്രവാസി മലയാളികളിലെ മഹദ്വ്യക്തിത്വങ്ങളും എത്തിച്ചേരുമെന്ന് ഉറപ്പായതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ ആരംഭിക്കുന്ന “ആദരസന്ധ്യ 2020″യുടെ  ഉദ്ഘാടനം നിര്‍വഹിക്കുന്നത് ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ആയിരിക്കും. ചെംസ്ഫോര്‍ഡ് രൂപതയുടെ ബിഷപ്പായ അദ്ദേഹം എസക്സിലെ ബ്രാഡ്വെല്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ആസ്ഥാനമായ കാന്റര്‍ബറി പ്രോവിന്‍സിന് കീഴില്‍ വരുന്നതാണ് ചെംസ്ഫോര്‍ഡ് രൂപത. ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ അദ്ദേഹം പൂണൈയിലെ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയില്‍ 1995-2001 കാലഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ വൈദികനായിരുന്നു. ഉപരിപഠനാര്‍ത്ഥം ലണ്ടനിലെത്തിയപ്പോഴാണ് അദ്ദേഹം ആംഗ്ലിക്കന്‍ സഭാ അംഗമാകുന്നത്.
മുഖ്യപ്രഭാഷകനായെത്തുന്നത് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേഷനായ മന്‍മീത് സിങ് നാരങ് ഐ.പി.എസ് ആണ്. 1994 മധ്യപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനായ അദ്ദേഹം സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ ജോ.ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി യുക്മ നിലനിര്‍ത്തുന്ന അടുത്ത ബന്ധത്തിന്റെ ഭാഗമായിട്ടാണ് ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനെ പരിപാടിയുടെ മുഖ്യപ്രഭാഷകനായി നിയോഗിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈമ്മീഷണര്‍ ശ്രീമതി രുചി ഘനശ്യാം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകള്‍ മൂലം മിനിസ്റ്റര്‍ കോര്‍ഡിനേഷനെ നിയോഗിക്കുകയായിരുന്നു.
കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്  വിശിഷ്ടാതിഥിയായിരിക്കും. യുക്മ-അലൈഡ് ആദരസന്ധ്യ 2020യ്ക്ക് ഒപ്പമാണ് “കലാഭവന്‍ ലണ്ടന്‍ അക്കാദമി” ക്ക്‌ ആരംഭം കുറിക്കുന്നത്. അതിനായി നാട്ടില്‍ നിന്നും അദ്ദേഹം വെള്ളിയാഴ്ച്ച വൈകിട്ട് എത്തിച്ചേരും.
ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
അഡ്വ. വി.പി.സജീന്ദ്രന്‍ എം.എല്‍.എ ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നു. വിദേശരാജ്യങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട പ്രതിനിധികള്‍ വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ എത്തുന്നതാണ്. “യുക്മ-അലൈഡ് ആദരസന്ധ്യ 2020” യു.കെ മലയാളികള്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് സംഘാടകര്‍. പരിപാടിയുടെ വിജയത്തിനായി ഇവന്റ് ബ്രോഷര്‍ പുറത്തിറക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി, രാത്രി പത്ത് മണി വരെയാക്കി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. “യുക്മ ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി യുക്മയുടെ അംഗ അസോസിയേഷനില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പുറമേ പരിപാടിയുടെ വാര്‍ത്തകളും മറ്റും കണ്ട് എത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്ന ആളുകള്‍ കൂടിയായപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന “ആദരസന്ധ്യ 2020” അധികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി തൊട്ടടുത്തുള്ള ദി ലാറ്റിമെര്‍  ഗ്രാമര്‍ സ്കൂളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കാത്തിരിപ്പിന്റെ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, നാളെ അരങ്ങേറുന്ന “ആദരസന്ധ്യ 2020” യുക്മയുടെ ചരിത്രത്തില്‍ ആദ്യമായായി ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം ആയി മാറുകയാണ്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.
കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍, യാത്രാ സൗകര്യങ്ങളിലെ എളുപ്പം എന്നിവയ്ക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ദി ലാറ്റിമെര്‍ സ്കൂളിനെ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കും. ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഓവര്‍ഫ്ലോ പാര്‍ക്കിംഗിനായി പ്രത്യേക ഗ്രൗണ്ടും സ്കൂളിന്റേതായുണ്ട്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഉച്ചമുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
“ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി അഡ്വ.വി പി സജീന്ദ്രന്‍ എം എല്‍ എ ബ്രിട്ടണിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.
സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. യുക്മ “കേരളാ പൂരം 2020” വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും.
യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ വ്യക്തികളും ചടങ്ങില്‍ ആദരിക്കപ്പെടും.
മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്കാണ്.  യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി. യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.
കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.  രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും.
യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്. നോര്‍ത്ത് ലണ്ടനിലെ ദി ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), ആദരസന്ധ്യ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്ററ്യന്‍ (07702862186), പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് (07841613973), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലിന സജീവ് (07507519459) തുടങ്ങിയവരുമായി ബന്ധപ്പെടേണ്ടതാണ്.
പരിപാടി നടക്കുന്ന വേദിയുടെ അഡ്രസ്സ്:-
The Latymer School, 
Haselbury Road, 
Edmonton, 
London, 
N9 9TN.

യുക്മ “ആദരസന്ധ്യ 2020” അവാർഡുകൾ പ്രഖ്യാപിച്ചു……….. വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം………… ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര്‍ ആദരവ് ഏറ്റുവാങ്ങാനെത്തുന്നു…


സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ &  മീഡിയ കോർഡിനേറ്റർ)
ലണ്ടന്‍:  മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്.  നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന അര്‍ജുന്‍ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ‘ആദരസന്ധ്യ 2020 ‘ ഇവന്‍റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരാണ് ലണ്ടനില്‍ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍:-
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150 )O   ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു കെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്ക്കാരം നല്‍കുന്നതിനൊപ്പം യു കെയില്‍ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.
യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും.
 “ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:- 
St.Ignatius College
Turkey Street
Enfield, London 
EN1 4NP

യുക്മ ദേശീയ കലാമേള അരങ്ങേറാൻ ഒരു മാസം കൂടി….. പത്താമത് കലാമേള അവിസ്മരണീയമാക്കാൻ മാഞ്ചസ്റ്ററിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി വർഷത്തിലെ പത്താമത് യുക്മ ദേശീയ കലാമേളക്ക് അരങ്ങുണരാൻ ഇനി ഒരു മാസം കൂടി മാത്രം. യു കെയുടെ  വ്യവസായ നഗരമായ മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോറം കോളേജിലാണ് ദേശീയകലാമേള അരങ്ങേറുന്നത്.
 യുക്മയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ കലാമേളക്ക് മാഞ്ചസ്റ്റർ ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ കമ്മിറ്റി അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ സ്വന്തം റീജിയണിൽ  നടക്കുന്ന കലാമേളയ്ക്ക് റീജിയൺ പ്രസിഡന്റ് ജാക്സൺ തോമസ്, ദേശീയ നിർവാഹക സമിതിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൺ കമ്മിറ്റി, അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ കലാമേള നടക്കുന്ന പാർസ് വുഡ് സ്കൂളിൽ അഞ്ച് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം എഴുന്നൂറ് പേർക്ക് ഇരിപ്പിട സൗകര്യമുള്ള പ്രധാന ഹാളിലെ സ്റ്റേജിനൊപ്പം  മറ്റ്  നാല് സ്റ്റേജുകളിലും ഒരേ സമയം മത്സരങ്ങൾ നടക്കും. മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാണികളും വിപുലമായ യുക്മ നേതൃനിരയും ഉൾപ്പെടെ അയ്യായിരത്തോളം പേർ കലാമേളയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള സ്ക്കൂളിൽ ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കലാമേള നഗറിൽ രാവിലെ  മുതൽ  ഭക്ഷണശാലകൾ  തുറന്ന്  പ്രവർത്തിക്കുന്നതാണ്.
ആതിഥേയരായ   യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ന് ബോൾട്ടണിൽ പൂർത്തിയായാൽ നാഷണൽ കമ്മിറ്റിക്കൊപ്പം റീജിയണൊന്നാകെ ദേശീയ കലാമേളയ്ക്കായി പൂർണ്ണതോതിൽ സജ്ജരാകും.
നവംബർ രണ്ടിന് സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ദേശീയ കലാമേള ചരിത്രത്താളുകളിൽ ഇടം പിടിക്കാനും ഏറ്റവും ഭംഗിയുമാക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ  അറിയിച്ചു
 
ദേശീയ കലാമേള നടക്കുന്ന സ്കൂളിന്റെ വിലാസം :-
PARSS WOOD HIGH SCHOOL & 6th FORM,
WILMSLOW ROAD,
MANCHESTER,
M20 5PG.